Posted On
date_range Updated On
date_range ഹോക്കി: ഒളിമ്പിക്സ് യോഗ്യത ഇന്ത്യക്ക് എളുപ്പം
ലോസന്നെ: ഒളിമ്പിക്സ് ഹോക്കി യോഗ്യതാറൗണ്ടിൽ ഇന്ത്യൻ പുരുഷ, വനിത ടീമുകൾക്ക് കാ ര്യങ്ങൾ ഏറെ എളുപ്പം. റാങ്കിങ്ങിൽ ഏറ്റവും പിന്നിലുള്ള റഷ്യയാണ് പുരുഷ ടീമിെൻറ എതിരാളി. ഇന്ത്യ അഞ്ചും റഷ്യ 22ഉം സ്ഥാനത്താണ്. വനിതകൾക്ക് അമേരിക്കയാണ് എതിരാളി.
അടുത്തിടെ ഭുവനേശ്വറിൽ നടന്ന മത്സരത്തിൽ ഇന്ത്യ റഷ്യയെ 10-0ത്തിന് തോൽപിച്ചിരുന്നു.
നവംബർ ഒന്നിനും രണ്ടിനുമായി ഭുവനേശ്വറിലാണ് ഇന്ത്യ-റഷ്യ മത്സരം. ജയിച്ചാൽ നേരിട്ട് ഒളിമ്പിക്സ് യോഗ്യത. നെതർലൻഡ്സിന് പാകിസ്താനും ന്യൂസിലൻഡിന് ദക്ഷിണ കൊറിയയുമാണ് എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.