Posted On
date_range Updated On
date_range ഇന്ത്യൻ വനിത ഹോക്കി ടീമിന് തോൽവി
ആംസ്റ്റർഡാം: യൂറോപ്യൻ പര്യടനത്തിലുള്ള ഇന്ത്യ വനിത ഹോക്കി ടീമിന് മൂന്നാം മത്സരത്തിൽ തോൽവി. നെതർലൻഡ്സ് ടീമായ ഡെൻ ബോഷ്ച്ചിനോടാണ് വനിതകൾ 3-1ന് തോറ്റത്. രണ്ടു ഗോളുകൾ നേടി ഡെൻ ബോഷ്ച്ച് താരം ഇരീൻ വാൻ ഡെൻ (12, 45 മിനിറ്റ്) നിറഞ്ഞുനിന്നപ്പോൾ, ഇംകെ ഹോക്ക് (57) ആതിഥേയർക്കായി മൂന്നാം ഗോൾ നേടി. ഇന്ത്യയുടെ ആശ്വാസ ഗോൾ നവദീപിെൻറ (47ാം മിനിറ്റ്) സ്റ്റിക്കിൽനിന്നായിരുന്നു. യൂറോപ്യൻ പര്യടത്തിലെ അവസാന മത്സരത്തിൽ ബെൽജിയം ജൂനിയർ ടീമുമായി ഇന്ത്യൻ സംഘം മത്സരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.