Posted On
date_range Updated On
date_range ഹോക്കി: ആദ്യമായി ഇന്ത്യ നാലാം റാങ്കിൽ
ന്യൂഡൽഹി: ഇന്ത്യൻ പുരുഷ ഹോക്കി ടീം ലോക റാങ്കിങ്ങിൽ നാലാമതെത്തി. 2003ൽ നിലവിൽവന്ന എഫ്.ഐ.എച്ച് ലോക റാങ്കിങ്ങിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന നേട്ടമാണിത്. പ്രോ ഹോക്കി ലീഗിലെ ആദ്യ മൂന്ന് റൗണ്ടുകളിൽ നടത്തിയ മികച്ച പ്രകടനമാണ് ഇന്ത്യയുടെ മുന്നേറ്റത്തിനു പിന്നിൽ. ബെൽജിയം, ആസ്ട്രേലിയ, നെതർലൻഡ്സ് എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ. വനിതകളിൽ ഇന്ത്യ ഒമ്പതാം സ്ഥാനത്താണ്. ടൂർണമെൻറുകളുടെ ഫലം അടിസ്ഥാനപ്പെടുത്തിയുള്ള റാങ്കിങ് സമ്പ്രദായത്തിൽനിന്ന് മാറി ഇൗ വർഷം ജനുവരി ഒന്നു മുതൽ മത്സരഫലങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് റാങ്കിങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.