Posted On
date_range Updated On
date_range ചാമ്പ്യൻസ് ട്രോഫി ഹോക്കി: ഫൈനലിൽ ഇന്ത്യക്ക് ആസ്േട്രലിയയോട് തോൽവി
േബ്രഡ (നെതർലൻഡ്സ്): ചാമ്പ്യൻസ് ട്രോഫി ഹോക്കി ഫൈനലിൽ ഇന്ത്യയെ തോൽപിച്ച് ആസ്േട്രലിയ 15ാം കിരീടം ചൂടി. ഷൂട്ടൗട്ടുവരെ പൊരുതിനിന്നുവെന്ന് ഇന്ത്യക്ക് ആശ്വസിക്കാം. നിശ്ചിത സമയത്ത് 1-1ന് സമനിലയിലായപ്പോൾ ഷൂട്ടൗട്ടിൽ 3-1 നാണ് കങ്കാരുപ്പടക്കു മുന്നിൽ ഇന്ത്യ മുട്ടുകുത്തിയത്.
2016ലും ഇന്ത്യ ആസ്ട്രേലിയക്കെതിരെ ഫൈനലിൽ തോറ്റിരുന്നു. 24ാം മിനിറ്റിൽ ബ്ലെയ്ക് ഗവേഴ്സ് നേടിയ ഗോളിൽ ഒാസീസ് മുന്നിലെത്തി. 42ാം മിനിറ്റിൽ ഇന്ത്യ ഒപ്പം പിടിച്ചു. വിവേക് സാഗറാണ് ഗോൾ നേടിയത്. ഷൂട്ടൗട്ടിൽ ഒാസീസ് താരങ്ങൾ മൂന്നും ഗോളാക്കിയപ്പോൾ ഇന്ത്യയുടെ സർദാർ സിങ്ങിനും ഹർമൻപ്രീത് സിങ്ങിനും പിഴക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.