Posted On
date_range Updated On
date_range ത്രിരാഷ്ട്ര ഹോക്കി: ബെൽജിയത്തോട് തോറ്റ് ഇന്ത്യ
ഡസൽഡോർഫ്: ത്രിരാഷ്ട്ര ഹോക്കി പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തോൽവി. ബെൽജിയത്തിനെതിരെ കളിയുടെ മൂന്നാം ക്വാർട്ടറിൽ ഹർമൻപ്രീതിെൻറ പെനാൽറ്റി ഗോളിലൂടെ ലീഡ് പിടിച്ച ഇന്ത്യ അവസാനപാദത്തിലെ രണ്ട് ഗോളിന് കീഴടങ്ങുകയായിരുന്നു. സെഡ്രിക് ചാർലിയർ (52), ടോം ബൂൺ (55) എന്നിവരാണ് ബെൽജിയത്തിന് അവസാന ക്വാർട്ടറിൽ വിജയം സമ്മാനിച്ചത്. ആദ്യ മത്സരത്തിൽ ജർമനിക്കെതിരെ 5-2ന് ജയിച്ച ബെൽജിയത്തിെൻറ മുന്നേറ്റത്തെ പിടിച്ചുകെട്ടുന്നതിൽ ഇന്ത്യൻ പ്രതിരോധ നിര തുടക്കത്തിൽ വിജയം കണ്ടു. രുപീന്ദർ പാൽ സിങ്, ഹർമൻ പ്രീത്, സുരേന്ദർ കുമാർ എന്നിവർ ചേർന്നായിരുന്നു ആദ്യ മിനിറ്റിൽ ലീഡ് നേടുന്നതിൽനിന്നും ബെൽജിയത്തെ തടഞ്ഞിട്ടത്. 15 മുതൽ ലണ്ടനിൽ നടക്കുന്ന ലോക ഹോക്കി ലീഗ് സെമി ഫൈനലിനു മുന്നോടിയായാണ് ഇന്ത്യ, ബെൽജിയം, ജർമനി ടീമുകളുടെ ത്രിരാഷ്ട്ര പരമ്പര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.