Posted On
date_range Updated On
date_range കോമൺവെൽത്ത് ഗെയിംസ് ഹോക്കി: ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടും
ന്യൂഡൽഹി: 2018 ഗോൾഡ്കോസ്റ്റ് കോമൺവെൽത്ത് ഗെയിംസ് ഹോക്കിയിൽ ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്താനെതിരെ. പൂൾ ‘ബി’യിൽ ഇടംപിടിച്ച ഇരുവർക്കും പുറമെ, ഇംഗ്ലണ്ട്, മലേഷ്യ, വെയ്ൽസ് എന്നീ ടീമുകളാണുള്ളത്. 2014 ഗെയിംസിലെ വെള്ളിമെഡൽ ജേതാക്കളാണ് ഇന്ത്യ. അഞ്ചു തവണ ചാമ്പ്യന്മാരായ ആസ്േട്രലിയ, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, കാനഡ, സ്കോട്ലൻഡ് എന്നിവരാണ് പൂൾ ‘എ’യിൽ. ഏപ്രിൽ ഏഴിനാണ് ഇന്ത്യ-പാകിസ്താൻ മത്സരം. വനിതകളിൽ വെയ്ൽസ്, മലേഷ്യ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവരാണ് ആദ്യ റൗണ്ടിൽ ഇന്ത്യയുടെ എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.