Posted On
date_range Updated On
date_range വനിതാ ഹോക്കി: ഇന്ത്യക്ക് രണ്ടാം ജയം
സിംഗപ്പൂര്‍: പുരുഷ കിരീടനേട്ടത്തിനു പിന്നാലെ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി വനിതാ വിഭാഗത്തിലും ഇന്ത്യയുടെ വിജയക്കുതിപ്പ്. റൗണ്ട് മത്സരത്തില്‍ മലേഷ്യയെ 2-0ത്തിന് തോല്‍പിച്ച ഇന്ത്യ ഫൈനല്‍ ബര്‍ത്തുറപ്പിച്ചു. ഏഴാം മിനിറ്റില്‍ പൂനം റാണിയും 45ാം മിനിറ്റില്‍ ദീപികയുമാണ് സ്കോര്‍ ചെയ്തത്. ആദ്യ മത്സരത്തില്‍ ജപ്പാനോട് സമനില വഴങ്ങിയവര്‍, രണ്ടാം മത്സരത്തില്‍ ദക്ഷിണ കൊറിയയെ 2-1ന് തോല്‍പിച്ചിരുന്നു. അയല്‍ക്കാരായ ചൈനക്കെതിരെയാണ് അവസാന ഗ്രൂപ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.