Posted On
date_range Updated On
date_range സീനിയർ ഹോക്കി ടീമിനെ പരിശീലിപ്പിക്കാൻ താൻ ഏറ്റവും അനുയോജ്യനാണെന്ന് ജൂനിയർ കോച്ച്
ന്യൂഡൽഹി: ഇന്ത്യൻ സീനിയർ ഹോക്കി ടീം പരിശീലക സ്ഥാനത്തേക്ക് താൻ ഏറ്റവും അനുയോജ്യനാണെന്ന് ജൂനിയർ കോച്ചും മുൻ ഇന്ത്യൻ താരവുമായ ഹരേന്ദ്ര സിങ്. കോച്ചിങ് സ്ഥാനത്തേക്ക് അപേക്ഷിക്കുന്നുണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് ഹരേന്ദ്ര സിങിെൻറ പ്രതികരണം. ‘‘തീർച്ചയായും അപേക്ഷിക്കുന്നുണ്ട്. 21 വർഷത്തെ പരിശീലന പരിചയം ഇന്ത്യൻ ടീമിനെ ഉയരങ്ങളിേലക്ക് പടുത്തുയർത്താൻ സഹായകമാവും. വിദേശ കോച്ചിന് ഇന്ത്യൻ താരങ്ങളെ ആദ്യം മുതൽ പഠിച്ചെടുക്കേണ്ടിവരും. എന്നാൽ, എനിക്ക് ഇന്ത്യൻ താരങ്ങളെ നന്നായി അറിയാം. ലോക ഹോക്കി ഭൂപടത്തിൽ ഇന്ത്യയെ അടയാളപ്പെടുത്താനാവുമെന്നാണ് വിശ്വാസം’’ - ഇന്ത്യൻ ജൂനിയർ ടീമിനെ ലോകചാമ്പ്യന്മാരാക്കിയ പരിശീലകൻ കൂടിയായ സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.