ഹോ​ക്കി: ഇരട്ട ജയം; ഇന്ത്യ ഒളിമ്പിക്​ യോഗ്യതക്കരികെ

ഭു​വ​നേ​ശ്വ​ർ: ഒളിമ്പിക്​ യോഗ്യതാ റൗണ്ടിൽ ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകൾക്ക്​ ജയം.ആ​ദ്യ​പാ​ദ​ത്തി​ൽ വനിതകൾ അമേരിക്കയെ 5-1ന്​ ​ത​ക​ർ​ത്തു. ക​ലിം​ഗ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ ന്ന മ​ത്സ​ര​ത്തി​ൽ ഗു​ർ​ജി​ത് (42, 51)​ ഇ​ന്ത്യ​ക്കാ​യി ഇ​ര​ട്ട​ഗോ​ൾ നേ​ടി.

ലി​ലി​മ (28), ഷ​ർ​മി​ള (40), ന​വ്​​നീ​ത്​ (46) എ​ന്നി​വ​രാ​ണ്​ ഇ​ന്ത്യ​യു​ടെ മ​റ്റ്​ സ്​​കോ​റ​ർ​മാ​ർ. ര​ണ്ടാം പ​കു​തി​യി​ൽ 11 മി​നി​റ്റി​ൽ ഇ​ന്ത്യ നാ​ല്​ ഗോ​ളു​ക​ൾ യു.​എ​സ്​ വ​ല​യി​ൽ നി​ക്ഷേ​പി​ച്ചു.

ഇ​ന്ത്യ​ൻ പു​രു​ഷ​ൻ​മാ​ർ റ​ഷ്യ​യെ 4-2ന്​ ​തോ​ൽ​പി​ച്ചു. മ​ൻ​ദീ​പ്​ സി​ങ്​ (24, 53) ര​ണ്ടു​ഗോ​ൾ നേ​ടി. ഹ​ർ​മ​ൻ​പ്രീ​ത്​ സി​ങും​ (5) എ​സ്.​വി. സു​നി​ലും (48) ശേ​ഷി​ക്കു​ന്ന ഗോ​ളു​ക​ൾ സ്വ​ന്തം പേ​രി​ലാ​ക്കി.

Tags:    
News Summary - hockey world cup qualify round -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.