Posted On
date_range Updated On
date_range ലോകകപ്പ് ഹോക്കി: ഇംഗ്ലണ്ടും ഫ്രാൻസും ക്വാർട്ടറിൽ
ഭുവനേശ്വർ: ലോകകപ്പ് ഹോക്കി ടൂർണമെൻറിൽ േക്രാസ് ഒാവർ കടമ്പ കടന്ന് ഇംഗ്ലണ്ടും ഫ്രാൻസും ക്വാർട്ടറിൽ. ഇംഗ്ലണ്ട് 2-0ത്തിന് ന്യൂസിലൻഡിനെ തോൽപിച്ചപ്പോൾ, തുടക്കക്കാരായ ചൈനക്കെതിരെ 1-0ത്തിനാണ് ഫ്രാൻസിെൻറ ജയം. ഇേതാടെ, ക്വാർട്ടറിൽ അർജൻറീന ഇംഗ്ലണ്ടിനെയും ആസ്ട്രേലിയ ഫ്രാൻസിനെയും നേരിടും. 36ാം മിനിറ്റിൽ തിമോതി ക്ലമൻറിെൻറ ഗോളിലാണ് ഫ്രാൻസ് ജയിക്കുന്നത്. ഇംഗ്ലണ്ടിനായി വിൽ കാൽനാൻ(25), ലൂക്ക് ടെയ്ലർ(44) എന്നിവർ ഗോൾ നേടി. നേരിട്ട് ക്വാർട്ടർ ഉറപ്പിച്ച ഇന്ത്യക്ക് നെതർലൻഡ്സ് -കാനഡ മത്സരത്തിലെ വിജയികളായിരിക്കും എതിരാളി. 13നാണ് ഇന്ത്യയുടെ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.