Posted On
date_range Updated On
date_range ലോകകപ്പ് ഹോക്കി: സ്പെയിനിനെ വീഴ്ത്തി അർജൻറീന
ഭുവനേശ്വർ: ലോകകപ്പ് പുരുഷ ഹോക്കിയിൽ അട്ടിമറി പ്രതീക്ഷകളുമായി എത്തിയ സ്പെയിനിെന വീഴ്ത്തി കരുത്തരായ അർജൻറീന. ഗോൺസാലോ പിയലട്ട് നേടിയ ഇരട്ട ഗോളുകളുടെ കരുത്തിൽ മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് ലോക രണ്ടാം നമ്പറുകാരായ ലാറ്റിനമേരിക്കൻ ടീം ജയത്തോടെ തുടങ്ങിയത്.
കളിയുടെ മൂന്നാം മിനിറ്റിൽ ഗോൺസാലസ് ഗോളിൽ സ്പെയിനാണ് അക്കൗണ്ട് തുറന്നത്. തൊട്ടടുത്ത മിനിറ്റിൽ തിരിച്ചടിച്ച് അർജൻറീന കരുത്തറിയിച്ചപ്പോൾ കളി മുറുകി. ആദ്യ പകുതി അവസാനിക്കുംമുമ്പ് വീണ്ടും ലീഡ് പിടിച്ച് സ്പെയിൻ ഒരുപടികൂടി മുന്നിലെത്തിയെങ്കിലും തൊട്ടടുത്ത നിമിഷം വീണ്ടും സമനില ഗോളെത്തി.
പിന്നീട് ലീഡ് പിടിച്ചത് അർജൻറീനയായിരുന്നു. ഏറെ വൈകാതെ സ്പെയിൻ സമനില പിടിച്ചെങ്കിലും പിയലട്ടിെൻറ പെനാൽറ്റി ഗോൾ കളിയുടെ ഗതി നിർണയിക്കുകയായിരുന്നു. രണ്ടാമത്തെ മത്സരത്തിൽ ന്യുസിലൻറ് ഫ്രാൺസിനെ 2-1ന് തോൽപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.