അ​സ്​​ല​ൻ ഷാ ​ഹോ​ക്കി; ഷൂ​ട്ടൗ​ട്ടി​ൽ ഇ​ന്ത്യ​ക്ക്​ കി​രീ​ട​ന​ഷ്​​ടം

ഇ​പോ (മ​ലേ​ഷ്യ): അ​സ്​​ല​ൻ ഷാ ​ഹോ​ക്കി ഫൈ​ന​ലി​ൽ ദ​ക്ഷി​ണ കൊ​റി​യ​ക്ക്​ മു​ന്നി​ൽ കീ​ഴ​ട​ങ്ങി​യ ഇ​ന്ത്യ ക ി​രീ​ടം കൈ​വി​ട്ടു. തോ​ൽ​വി​യ​റി​യാ​തെ കു​തി​ച്ച്, ലീ​ഗ്​ റൗ​ണ്ടി​ൽ ഒ​ന്നാ​മ​താ​യ ഇ​ന്ത്യ പെ​നാ​ൽ​റ്റി ഷൂ​ ട്ടൗ​ട്ടി​ലാ​ണ്​ വീ​ണ​ത്. നി​ശ്ചി​ത സ​മ​യ​ത്ത്​ 1-1നാ​യി​രു​ന്നു ക​ളി പി​രി​ഞ്ഞ​ത്. ഷൂ​ട്ടൗ​ട്ടി​ൽ കൊ​റി​യ 2-4ന്​ ​ജ​യി​ച്ച്​ നാ​ലാം കി​രീ​ട​മ​ണി​ഞ്ഞു.

ക​ളി​യു​ടെ ഒ​മ്പ​താം മി​നി​റ്റി​ൽ സി​മ്ര​ൻ​ജീ​ത്​ സി​ങ്ങി​​െൻറ​ ഗോ​ളി​ലൂ​ടെ ഇ​ന്ത്യ ലീ​ഡ്​ നേ​ടി​യെ​ങ്കി​ലും പി​ന്നീ​ട്​ സ്​​കോ​ർ ചെ​യ്യാ​നാ​യി​ല്ല. അ​തേ​സ​മ​യം, അ​വ​സാ​ന ക്വാ​ർ​ട്ട​റി​ലെ ര​ണ്ടാം മി​നി​റ്റി​ൽ കൊ​റി​യ തി​രി​ച്ച​ടി​ച്ച്​ ഒ​പ്പ​മെ​ത്തി. ഇ​തോ​ടെ മ​ത്സ​രം ഷൂ​ട്ടൗ​ട്ടി​ൽ. ഇ​വി​ടെ, ഇ​ന്ത്യ​യു​ടെ ബി​രേ​ന്ദ്ര ല​​ക്ര​യും വ​രു​ൺ കു​മാ​റും ല​ക്ഷ്യം​ക​ണ്ടെ​ങ്കി​ലും സു​മി​തി​നും സു​മി​ത്​ ജൂ​നി​യ​റി​നും വ​ല​കു​ലു​ക്കാ​നാ​യി​ല്ല. എ​ന്നാ​ൽ, കൊ​റി​യ​യു​ടെ അ​ഞ്ചി​ൽ നാ​ല്​ ഷോ​ട്ടും വ​ല​യി​ലെ​ത്തി. പി.​ആ​ർ. ശ്രീ​ജേ​ഷി​ന്​ പ​ക​രം യു​വ​താ​ര​മാ​യ കി​ഷ​ൻ പ​ത​കാ​യി​രു​ന്നു ഇ​ന്ത്യ​ൻ ഗോ​ൾ കീ​പ്പ​ർ.

Tags:    
News Summary - hockey-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.