Posted On
date_range Updated On
date_range ഹോക്കി: രുപീന്ദർ പാൽ ഇന്ത്യൻ ടീമിൽ
ന്യൂഡൽഹി: പരിചയസമ്പന്നനായ ഡ്രഗ്ഫ്ലിക്കർ രുപീന്ദർ പാൽ സിങ്ങിനെ തിരിച്ചുവിളിച് ച് ആസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞവർഷം നടന്ന ഏഷ്യൻ ഗെയിംസിനു പിന്നാലെ പരിക്കേറ്റ രുപീന്ദർ ടീമിന് പുറത്തായിരുന്നു. എട്ടുമാസം നീണ്ട ഇടവേളക്കു ശേഷമാണ് തിരിച്ചുവരവ്.
മേയ് 10 മുതലാണ് ഒാസീസ് പര്യടനം. പുതുതായി ചുമതലയേറ്റ കോച്ച് ഗ്രഹാം റീഡിനു കീഴിൽ ഇന്ത്യയുടെ ആദ്യ പര്യടനം കൂടിയാണിത്. ജൂണിൽ നടക്കുന്ന ഹോക്കി വേൾഡ് സീരീസ് ഫൈനലിന് മുന്നോടിയായ പ്രധാന പോരാട്ടമാണ് ആസ്ട്രേലിയക്കെതിരെ. പി.ആർ. ശ്രീജേഷ് ടീമിൽ ഇടം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.