Posted On
date_range Updated On
date_range സീനിയർ ഹോക്കി ചാമ്പ്യൻഷിപ്പിന് തുടക്കം
കൊല്ലം: സംസ്ഥാന സീനിയർ ഹോക്കി ചാമ്പ്യൻഷിപ്പിന് ആശ്രാമം ഹോക്കി സ്റ്റേഡിയത്തിൽ തുടക്കം. വൈകീട്ട് മൂന്നിന് നടന്ന വർണാഭമായ ചടങ്ങിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. ആദ്യദിനം പ്രാഥമിക റൗണ്ടിലെ ഏഴ് മത്സരങ്ങളാണ് നടന്നത്. ആതിഥേയരായ കൊല്ലം (7--0) കോഴിക്കോടിനെയും, കണ്ണൂർ ആലപ്പുഴയെയും(4-1), മലപ്പുറം പത്തനംതിട്ടയെയും(12-0), തൃശുർ -കാസർകോടിനെയും (5-0), സായ് കൊല്ലം വയനാടിനെയും (4-1) തോൽപിച്ചു. പാലക്കാട്- ഇടുക്കി (3-3) സമനിലയിൽ പിരിഞ്ഞു. 30ന് ടൂർണമെൻറ് സമാപിക്കും. ആൺകുട്ടികളുടെ വിഭാഗത്തിൽ 15 ടീമുകളും പെൺകുട്ടികളുടെ വിഭാഗത്തിൽ 11 ടീമുകളും ഉൾപ്പെടെ 26 ടീമുകളാണ് മാറ്റുരക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.