Posted On
date_range Updated On
date_range ഹരീന്ദർ സിങ് ഇന്ത്യ പുരുഷ ഹോക്കി ടീം കോച്ച്, ജോഡ് മറീനെ വനിത വിഭാഗത്തെ പരിശീലിപ്പിക്കും
ന്യൂഡൽഹി: ഇന്ത്യൻ പുരുഷ ഹോക്കി ടീമിന്‍റെ പരിശീലകനായി ഹരീന്ദർ സിങ്ങിനെ നിയമിച്ചു. ഹോക്കി ഇന്ത്യയാണ് ഹരീന്ദർ സിങ്ങിനെ പുതിയ പരിശീലകനായി നിയമിച്ചത്. മുൻ പുരുഷ വിഭാഗ കോച്ച് ജോഡ് മറീനെ വനിത വിഭാഗത്തെ പരിശീലിപ്പിക്കും.
ഗോൾഡ് കോസ്റ്റിൽ നടന്ന കോമൺവെൽത്ത് ഗെയ്ംസിൽ ടീം പുറത്തെടുത്ത മോശം പ്രകടനത്തെ തുടർന്നാണ് ഹോക്കി ഇന്ത്യയുടെ തീരുമാനം. 2006ന് ശേഷമുള്ള ഇന്ത്യയുടെ മോശം കോമൺവെൽത്ത് ഗെയിംസ് പ്രകടനമായിരുന്നു ഇത്തവണത്തേത്. പുരുഷ വിഭാഗത്തിനും വനിത വിഭാഗത്തിനും നാലാം സ്ഥാനമാണ് ഇന്ത്യക്ക് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.