Posted On
date_range Updated On
date_range ഹോക്കി വേൾഡ് ലീഗ്: ഇന്ത്യക്ക് തോൽവി
ഭുവനേശ്വർ: ഹോക്കി വേൾഡ് ലീഗ് ഫൈനൽ റൗണ്ടിൽ ഇന്ത്യക്ക് വീണ്ടും തോൽവി. ജർമനിയോടാണ് രണ്ടാം മത്സരത്തിൽ ഇന്ത്യ 2-0ന് തോറ്റത്. ഇതോടെ പൂൾ ‘ബി’യിൽ ഒരു പോയൻറുമായി ഇന്ത്യ അവസാന സ്ഥാനത്തുതന്നെയാണ്. നേരത്തെ, ആസ്േട്രലിയയോട് ആദ്യ മത്സരത്തിൽ ഇന്ത്യ സമനിലയിലായതിനു പിന്നാലെ ഇംഗ്ലണ്ടിനോട് 3-2ന് തോറ്റിരുന്നു.
17ാം മിനിറ്റിൽ പെനാൽറ്റി കോർണറിലൂടെ മാർട്ടിൻ ഹാനറും 20ാം മിനിറ്റിൽ മാറ്റ് ഗ്രാംബുസ്ച്ചുമാണ് ജർമനിക്കായി ഗോൾ നേടിയത്. തിരിച്ചടിക്കാൻ ഇന്ത്യൻ താരങ്ങൾ ശ്രമിച്ചെങ്കിലും ജർമൻ പ്രതിരോധകോട്ട പിളർക്കാനായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.