Posted On
date_range Updated On
date_range വനിത ലോകകപ്പ് േഹാക്കി: നെതർലൻഡ്സിന് കിരീടം
ലണ്ടൻ: വനിത ലോകകപ്പ് ഹോക്കി കിരീടം നെതർലൻഡ്സിന്. ഫൈനലിൽ അയർലൻഡിനെ മറുപടിയില്ലാത്ത ആറ് ഗോളിന് തരിപ്പണമാക്കിയാണ് ഡച്ചുകാർ തങ്ങളുടെ എട്ടാം കിരീടമണിഞ്ഞത്. തുടർച്ചയായി രണ്ടാമത്തെയും കിരീടമാണിത്.
ഏകപക്ഷീയമായ ഫൈനലിൽ ലിഡ്വി വെൽറ്റൻ, േജാൻകർ, വാൻ മെയ്ൽ, മലോ ഫെനിക്സ്, മർലോസ് കീറ്റൽസ്, വാൻ മസാകർ എന്നിവരാണ് നെതർലൻഡ്സിനായി സ്കോർ ചെയ്തത്. ലൂസേഴ്സ് ഫൈനലിൽ ആസ്ട്രേലിയയെ തോൽപിച്ച് സ്പെയിൻ (3-1) മൂന്നാം സ്ഥാനക്കാരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.