Posted On
date_range Updated On
date_range അസ്ലൻഷാ ഹോക്കി: ഇന്ത്യ ഇന്ന് മലേഷ്യക്കെതിരെ
ഇപോ (മലേഷ്യ): സുൽത്താൻ അസ്ലൻഷാ ഹോക്കി ടൂർണമെൻറിൽ ഇന്ത്യ ചൊവ്വാഴ്ച മലേഷ്യയെ നേരി ടും. പോളണ്ടിനെ 5-1നും ജപ്പാനെ 4-3നും തോൽപിച്ച ആതിഥേയരായ മലേഷ്യയാണ് ആറ് ടീമുകൾ മാറ്റുരക്കുന്ന ടൂർണമെൻറിൽ ആറ് പോയൻറുമായി മുന്നിൽ.
ജപ്പാനെ 2-0ത്തിന് തോൽപിക്കുകയും ദക്ഷിണ കൊറിയയോട് 1-1 സമനില വഴങ്ങുകയുംചെയ്ത ഇന്ത്യ നാല് പോയൻറുമായി മൂന്നാമതാണ്. കൊറിയക്കും നാല് പോയൻറാണെങ്കിലും ഗോൾ ശരാശരിയുടെ മുൻതൂക്കത്തിൽ രണ്ടാം സ്ഥാനത്താണ്.
കഴിഞ്ഞവർഷം ഇതേ ടൂർണമെൻറിൽ ഇന്ത്യ മലേഷ്യയെ 5-1ന് തകർത്തിരുന്നു. എന്നാൽ, 2010 ഗ്വാങ്ഷു ഏഷ്യൻ ഗെയിംസിെൻറ സെമിയിൽ 4-3നും കഴിഞ്ഞവർഷത്തെ ജകാർത്ത ഏഷ്യൻ ഗെയിംസ് സെമിയിൽ ഷൂട്ടൗട്ടിൽ 7-6നും ഇന്ത്യയെ തോൽപിച്ചിട്ടുണ്ട് മലേഷ്യ. മുമ്പ് ഇന്ത്യയെ പരിശീലിപ്പിച്ചിട്ടുള്ള വിഖ്യാത ഡച്ച് കോച്ച് റോളണ്ട് ഒാൾട്ട്മാൻസാണ് മല്യേഷ്യക്ക് തന്ത്രമോതിക്കൊടുക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.