Posted On
date_range Updated On
date_range അസ്ലൻഷാ ഹോക്കി: ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് ജയം
ഇപ്പോ (മലേഷ്യ): സുൽത്താൻ അസ്ലൻഷാ ഹോക്കി ടൂർണമെൻറിൽ ഇന്ത്യക്ക് ആദ്യ ജയം. ന്യൂസിലൻഡിനെ 3-0ന് തോൽപിച്ചാണ് ഇന്ത്യ ടൂർണമെൻറിെല ആദ്യ ജയം സ്വന്തമാക്കിയത്. പ്രതിരോധക്കാരൻ ഹർമൻപ്രീത് സിങ് രണ്ടു ഗോളുകളുമായി നിറഞ്ഞുനിന്നപ്പോൾ മന്ദീപ് സിങ് മറ്റൊരു ഗോൾ നേടി. ന്യൂസിലൻഡിെൻറ പ്രതിരോധ കോട്ട പിളർത്തി 23ാം മിനിറ്റിൽ മന്ദീപ് സിങ്ങാണ് ഇന്ത്യയെ മുന്നിലെത്തിക്കുന്നത്. അധികം സമയം കഴിയുന്നതിനുമുമ്പ് ഹർമൻപ്രീത് ലീഡ് ഉയർത്തി. 27ാം മിനിറ്റിൽ പെനാൽറ്റി കോർണറിലായിരുന്നു ഗോൾ. 47ാം മിനിറ്റിൽ ഹർമൻപ്രീതിലൂടെ 3-0ന് ന്യൂസിലൻഡ് തിരിച്ചുവരാൻ പറ്റാത്ത വിധം പ്രതിരോധത്തിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.