സുൽത്താൻ അസ്​ലൻഷാ ഹോക്കി: ഇന്ത്യക്ക്​ വെങ്കലം

ഇപ്പോ(മലേഷ്യ): സുൽത്താൻ അസ്​ലൻഷാ ഹോക്കിയിൽ മൂന്നാം സ്​ഥാനത്തിനായി നടന്ന മത്സരത്തിൽ ന്യൂസിലൻഡിനെ തോൽപിച്ച്​ ഇന്ത്യക്ക്​ വെങ്കലമെഡൽ. എതിരില്ലാത്ത നാലുഗോളുകൾക്കാണ്​ ഇന്ത്യ ന്യൂസിലൻഡി​നെ പരാജയപ്പെടുത്തിയത്​. രുപീന്ദർ പാൽ സിങ്​ രണ്ടു​ഗോൾ നേടിയപ്പോൾ തൽവീന്ദർ സിങ്ങും എസ്​.വി സുനിലും ഒാരോ ഗോൾ വീതം നേടി. നേരത്തെ ദുർബലരായ മലേഷ്യയോട്​ 1-0ന്​ തോറ്റ്​ ഫൈനൽ കാണാതെ ഇന്ത്യ പുറത്തായിരുന്നു.

ടൂർണമ​െൻറിൽ മൂന്ന്​ തോൽവികൾ വഴങ്ങി അവസാന സ്​ഥാനക്കാരായിരുന്ന മലേഷ്യ ശക്​തരായ ഇന്ത്യയെ അട്ടിമറിച്ച്​ ഫൈനൽ പ്രതീക്ഷ​ ഇല്ലാതാക്കുകയായിരുന്നു. 51ാം മിനിറ്റിൽ സബാഹ്​ നേടിയ ഏകഗോളിനാണ്​ ഏഴു പോയൻറുണ്ടായിരുന്ന ഇന്ത്യ തോൽക്കുന്നത്​. ഇതോടെ പത്തു പോയൻറുമായി ഒന്നും രണ്ടും സ്​ഥാനത്തുണ്ടായിരുന്ന ആസ്​ട്രേലിയയും ഗ്രേറ്റ്​ ബ്രിട്ടനും ഫൈനലിൽ പ്രവേശിക്കുകയായിരുന്നു.

Tags:    
News Summary - Azlan Shah 2017: Awful India Deserved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.