Posted On
date_range Updated On
date_range അസ്ലൻഷാ ഹോക്കി; ഇന്ത്യക്ക് സമനില
ഇപ്പോ (മലേഷ്യ): അസ്ലൻഷാ ഹോക്കിയിൽ രണ്ടാം അങ്കത്തിൽ ഇന്ത്യക്ക് സമനില. ഇംഗ്ലണ്ടിന് മുന്നിൽ 1-1നായിരുന്നു സമനില പാലിച്ചത്. ആദ്യ മത്സരത്തിൽ ഒളിമ്പിക്സ് ചാമ്പ്യന്മാരായ അർജൻറീനയോട് (2-3) തോറ്റതിെൻറ ക്ഷീണത്തിലിറങ്ങിയ ഇന്ത്യ കളിയുടെ ആദ്യ ക്വാർട്ടറിൽ യങ് ഷിലാനന്ദ ലക്രയിലൂടെ ഇംഗ്ലീഷ് ഗോൾവല കുലുക്കി.
എന്നാൽ, ലീഡുയർത്താൻ പിന്നീടുള്ള ക്വാർട്ടറുകളിൽ കഴിഞ്ഞില്ല. ഒടുവിൽ 53ാം മിനിറ്റിൽ മാർക് െഗ്ലഗോണിലൂടെ പെനാൽറ്റി സ്ട്രോക്ക് ഗോളാക്കി ഇംഗ്ലണ്ട് തിരിച്ചടിച്ചപ്പോൾ ആശിച്ച വിജയവും നഷ്ടമായി. ചൊവ്വാഴ്ച ലോക ഒന്നാം നമ്പറായ ആസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.