പുരുഷ ഹോക്കിയിൽ പാകിസ്​താനെ തകർത്ത്​ ഇന്ത്യക്ക്​ വെങ്കലം

ജകാർത്ത: ഏഷ്യൻ ഗെയിംസിലെ പുരുഷ ഹോക്കിയിൽ പാകിസ്​താനെ ഒന്നിനെതിരെ രണ്ട്​ ഗോളുകൾക്ക്​ തകർത്ത്​ ഇന്ത്യക്ക്​ വെങ്കല മെഡൽ. മൂന്നാം സ്​ഥാനത്തിനായുള്ള മൽസരത്തിൽ ആദ്യ പകുതി അവസാനിക്കുമ്പോൾ പാകിസ്​താനെതിരെ ഇന്ത്യ ഒരു ഗോൾ മുന്നിലായിരുന്നു.

പല തവണ ഇന്ത്യൻ ഗോൾ പോസ്​റ്റിലേക്ക്​ പാകിസ്​താൻ ഷോട്ടുതിർത്തെങ്കിലും അതെല്ലാം ഇന്ത്യ പ്രതിരോധിച്ചു. ഇന്ത്യക്കു ലഭിച്ച പെനാൽറ്റി കോർണറിലൂടെ പാകിസ്​താനെതിരെ ഇന്ത്യയുടെ രണ്ടാമത്​ ഗോളും വലയിലായി. മൽസരത്തി​​​െൻറ അവസാന നിമിഷം വരെ പാകിസ്​താനെ ​പിടിച്ചു കെട്ടിയ ഇന്ത്യ വിജയം കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു.

15 സ്വർണവും 24 വെള്ളിയും 30 വെങ്കലവുമായി നിലവിൽ മെഡൽ പട്ടികയിൽ എട്ടാം സ്​ഥാനത്താണ്​ ഇന്ത്യ.

Tags:    
News Summary - asian games men hockey - sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.