Posted On
date_range Updated On
date_range ഹോക്കി വനിത താരങ്ങൾക്ക് ഒരു ലക്ഷം രൂപ
ന്യൂഡൽഹി: ജപ്പാനിൽ നടന്ന ഏഷ്യ കപ്പ് വനിത ഹോക്കി ചാമ്പ്യൻഷിപ്പിൽ കിരീടം ചൂടിയ ഇന്ത്യൻ താരങ്ങൾക്ക് ഹോക്കി ഇന്ത്യയുടെ വക ഒരുലക്ഷം രൂപ വീതം പാരിതോഷികം. കോച്ച് ഹരേന്ദ്ര സിങ്ങിനും ഒരു ലക്ഷം രൂപ ലഭിക്കും. മറ്റു സഹ പരിശീലകർക്ക് 50,000 രൂപ വീതവുമാണ് ഹോക്കി ഇന്ത്യ പ്രഖ്യാപിച്ചത്.
ചൈനയെ ഷൂട്ടൗട്ടിൽ 5-4ന് തോൽപിച്ചാണ് പെൺപട ചാമ്പ്യന്മാരാവുന്നത്. നീണ്ട 13 വർഷങ്ങൾക്കുശേഷമാണ് ഇന്ത്യയുടെ ഏഷ്യ കപ്പ് വനിത ഹോക്കി കിരീടം. ടൂർണമെൻറിൽ ഒരു മത്സരംപോലും തോൽക്കാതെ കിരീടത്തിലേക്ക് കുതിച്ച ഹരേന്ദ്ര സിങ്ങിെൻറ പെൺപട ടൂർണമെൻറിൽ 28 ഗോളുകൾ നേടിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.