ഏഷ്യ കപ്പ് ഹോക്കി: ഇന്ന് ഇന്ത്യ-പാക് പോരാട്ടം
ധാക്ക: ഏഷ്യ കപ്പ് ഹോക്കിയിൽ ഇന്ന് ഇന്ത്യ പാക് പോരാട്ടം. പൂൾ ‘എ’യിൽ ആദ്യ രണ്ടു കളിയും ജയിച്ച് ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ ആത്മവിശ്വാസത്തോടെയാണ് ചിരവൈരികളായ പാകിസ്താനെതിരെ കളത്തിലിറങ്ങുന്നത്. കരുത്തരായ ജപ്പാനെയും (5-1) ആതിഥേയരായ ബംഗ്ലാദേശിനെയും (7-0) തോൽപിച്ച് ആറു പോയൻറ് നേടിയ ഇന്ത്യ രണ്ടാം റൗണ്ടിൽ ഇടം ഉറപ്പിച്ചാണിറങ്ങുന്നത്.
എന്നാൽ, ബംഗ്ലാദേശിനെ (7-0) തോൽപിച്ച പാകിസ്താൻ രണ്ടാം അങ്കത്തിൽ ജപ്പാനോട് (2-2) സമനില വഴങ്ങിയിരുന്നു. രണ്ടും ജയിച്ച ഇന്ത്യക്ക് ഇന്നത്തെ ഫലം രണ്ടാം റൗണ്ട് പ്രവേശനത്തെ ബാധിക്കില്ല. കഴിഞ്ഞ ജൂണിൽ വേൾഡ് ഹോക്കി ലീഗ് സെമിഫൈനലിലാണ് ഇന്ത്യയും പാകിസ്താനും അവസാനമായി ഏറ്റുമുട്ടിയത്. രണ്ടു തവണ മത്സരിച്ചപ്പോൾ 7-1, 6-1 സ്കോറിന് ജയിച്ച ഇന്ത്യക്കു തന്നെയാണ് ഇപ്പോഴും മേധാവിത്വം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.