Posted On
date_range Updated On
date_range ഏഷ്യ കപ്പ് വനിത ഹോക്കി: തകർപ്പൻ ജയവുമായി ഇന്ത്യ സെമി ഫൈനലിൽ (7-1)
കാകാമിഗാറ (ജപ്പാൻ): ഏഷ്യ കപ്പ് വനിത ഹോക്കി ചാമ്പ്യൻഷിപ്പിൽ തകർപ്പൻ ജയവുമായി ഇന്ത്യ സെമി ഫൈനലിൽ. ക്വാർട്ടറിൽ കസാഖ്സ്താനെ 7-1ന് തകർത്താണ് ഇന്ത്യ മുന്നേറിയത്. ഗുർജിത് കൗറിെൻറ ഹാട്രിക്കാണ് (4, 42, 56 മിനിറ്റ്) ഇന്ത്യക്ക് കരുത്തായത്. നവ്നീത് കൗർ (22,27), ദീപ് ഗ്രേസ് (16, 41) എന്നിവർ ഇരട്ട ഗോളുകൾ നേടി. രണ്ടാം മിനിറ്റിൽ വേര ദൊമഷ്നേവയുടെ ഗോളിൽ ഇന്ത്യയെ ഞെട്ടിച്ചാണ് കസാഖ്സ്താൻ തുടങ്ങിയത്. എന്നാൽ, നാലാം മിനിറ്റിൽ തിരിച്ചടിച്ച് തുടങ്ങിയ ഇന്ത്യക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.