Posted On
date_range Updated On
date_range രഘുനാഥിനും റിതുറാണിക്കും അര്‍ജുന ശിപാര്‍ശ
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കിയില്‍ നിന്നും രണ്ട് താരങ്ങള്‍ക്ക് അര്‍ജുന അവാര്‍ഡ് ശിപാര്‍ശ. വി.ആര്‍. രഘുനാഥ്, വനിതാ ക്യാപ്റ്റന്‍ റിതു റാണി എന്നിവരെയാണ് ഹോക്കി ഇന്ത്യ പുരസ്കാരത്തിനായി കായിക മന്ത്രാലയം മുമ്പാകെ ശിപാര്‍ശ ചെയ്തത്. ലൈഫ്ടൈം അച്ചീവ്മെന്‍റിനുള്ള മേജര്‍ ധ്യാന്‍ചന്ദ് പുരസ്കാരത്തിന് സില്‍വനുസ് ദുങ് ദുങ്ങിനെയും ദ്രോണാചാര്യ പുരസ്കാരത്തിന് മുതിര്‍ന്ന കോച്ച് സി.ആര്‍. കുമാറിനെയും നാമനിര്‍ദേശം ചെയ്തു.
മുന്‍ ഇന്ത്യന്‍ താരമായ ദുങ് ദുങ് 1980 ഒളിമ്പിക്സ് സ്വര്‍ണമെഡല്‍ നേടിയ ടീമംഗമാണ്. 2005ല്‍ ദേശീയ ടീമില്‍ അരങ്ങേറ്റം കുറിച്ച രഘുനാഥ് ടീമിലെ ഡ്രാഗ് ഫ്ളിക്കറായാണ് പേരെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.