Posted On
date_range Updated On
date_range ഹോക്കി: ഇന്ത്യക്ക് സമനില
വലന്‍സിയ: ഒളിമ്പിക്സിനൊരുങ്ങുന്ന ഇന്ത്യക്ക് ഇന്‍വിറ്റേഷന്‍ ചാമ്പ്യന്‍ഷിപ്പിലെ അവസാന മത്സരത്തില്‍ സമനില. ആറു രാജ്യങ്ങള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്‍റിലെ അവസാന അങ്കത്തില്‍ ആതിഥേയരായ സ്പെയിനിനെതിരെ 1-1ന് സമനിലയില്‍ പിരിയുകയായിരുന്നു. ആദ്യ ക്വാര്‍ട്ടര്‍ പിരിയുംമുമ്പേ പവു ക്യുമാഡയിലൂടെ സ്പെയിന്‍ ലീഡ് നേടി. രണ്ടാം ക്വാര്‍ട്ടര്‍ തുടങ്ങി, 18ാം മിനിറ്റില്‍ വി.ആര്‍. രഘുനാഥ് സമനില നേടിയതോടെ ഇന്ത്യയും ആത്മവിശ്വാസം വീണ്ടെടുത്തു. പക്ഷേ, പെനാല്‍റ്റി കോര്‍ണറുകള്‍ പിന്നെയും പിറന്നെങ്കിലും ഗോളാക്കിമാറ്റാന്‍ കഴിഞ്ഞില്ല. ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷിന്‍െറ ഉജ്ജ്വല ഫോമാണ് ഇന്ത്യക്ക് രക്ഷയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.