Posted On
date_range Updated On
date_range ജോഹര്‍ കപ്പ് ഹോക്കി: ഫൈനലില്‍ ഇന്ത്യക്ക് തോല്‍വി
ക്വാലാലംപുര്‍: സുല്‍ത്താന്‍ ഓഫ് ജോഹര്‍ കപ്പ് ഫൈനലില്‍ ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീമിന് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍വി. 2-2ന് മുഴുവന്‍ സമയവും സമനില പാലിച്ചതിനെ തുടര്‍ന്നാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
ആദ്യം ഗോളടിച്ചത് ബ്രിട്ടനായിരുന്നു. അതും അഞ്ചാം മിനിറ്റില്‍. 12ാം മിനിറ്റില്‍ തിരിച്ചടിച്ച ഇന്ത്യ ഹര്‍മന്‍പ്രീത് സിങ്ങിന്റെ പെനാല്‍റ്റി കോര്‍ണറിലൂടെ സമനില പിടിച്ചു. കളിയുടെ 42ാം മിനറ്റില്‍ ഗുര്‍ജന്ത് സിങ് നേടിയ ഗോളിലൂടെ മുന്നിലുമത്തെി. 46ാം മിനിറ്റില്‍ തിരിച്ചടിച്ച ബ്രിട്ടന്‍ സമനില പിടിച്ചു. തുടര്‍ന്നാണ് കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.