ഹോക്കി വേള്‍ഡ് ലീഗ് ഫൈനല്‍സ്: ഇന്ത്യക്ക് വെങ്കലം


റായ്പുര്‍: ഗോളടിയുടെ പൂരംകണ്ട മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെ 3-2ന് ഷൂട്ടൗട്ടില്‍ മറികടന്ന് ആതിഥേയരായ ഇന്ത്യ ഹോക്കി വേള്‍ഡ് ലീഗ് ഫൈനല്‍സില്‍ വെങ്കല ജേതാക്കളായി. രണ്ട് ഗോളുകള്‍ക്ക് പിന്നിലായതിനുശേഷം തിരിച്ചടിച്ചാണ് ഇന്ത്യ ഒടുവില്‍ ജയം പിടിച്ചത്. മിര്‍കോ പ്രുയിസറും (9) നിക് വാന്‍ ഷൂട്ടും (25) ഡച്ചുകാരെ മുന്നിലത്തെിച്ചപ്പോള്‍  രമണ്‍ദീപ് സിങ്ങും (39, 51) 47ാം മിനിറ്റില്‍ രുപീന്ദര്‍ പാല്‍ സിങ്ങും ഇന്ത്യക്ക് ലീഡ് നല്‍കി. 54ാം മിനിറ്റില്‍ മിന്‍ക് വാന്‍ ഡെര്‍ വീര്‍ഡെന്‍ ലക്ഷ്യംകണ്ട് വീണ്ടും കളി സമനിലയാക്കി. തുടര്‍ന്ന് 55ാം മിനിറ്റില്‍ രുപീന്ദര്‍ പാല്‍ സിങ്ങും തുടര്‍ന്ന് ആകാശ്ദീപ് സിങ്ങും (56) ഇന്ത്യയെ മുന്നിലാക്കി. എന്നാല്‍, മിന്‍ക് വാര്‍ ഡെര്‍ വീര്‍ഡെന്‍ (58, 60) ഹാട്രിക് തികച്ച് കളി സമനിലയിലാക്കി. പക്ഷേ, പെനാല്‍റ്റിയില്‍ ഭാഗ്യം ഇന്ത്യക്കൊപ്പം നിന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.