Posted On
date_range Updated On
date_range ഹോക്കി ലോക ലീഗ് ഫൈനല്‍സ്: സെമിയില്‍ ഇന്ത്യ വീണു
റായ്പുര്‍: ആതിഥേയരായ ഇന്ത്യയുടെ പോരാട്ടം ഹോക്കി ലോക ലീഗ് ഫൈനല്‍സിന്‍െറ സെമിഫൈനലില്‍ അവസാനിച്ചു. ശനിയാഴ്ച നടന്ന സെമിയില്‍ ബെല്‍ജിയത്തിനോട് 1-0ത്തിന് തോറ്റാണ് ഇന്ത്യ ഫൈനല്‍ കാണാതെ പുറത്തായത്. അഞ്ചാം മിനിറ്റില്‍ സെട്രിക് ഷാര്‍ലിയറിലൂടെ മുന്നില്‍ക്കയറിയ ബെല്‍ജിയം ലീഡ് കൈവിടാതെ പിടിച്ചുനിന്നാണ് കലാശപ്പോരിലേക്ക് മുന്നേറാനുള്ള പാത വെട്ടിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ബെല്‍ജിയം ആസ്ട്രേലിയയെ നേരിടും. വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ ഇന്ത്യ നെതര്‍ലന്‍ഡ്സുമായി ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.