Posted On
date_range Updated On
date_range ലോക ഹോക്കി ലീഗ്: ഇന്ത്യക്ക് ബ്രിട്ടീഷ് വെല്ലുവിളി
റായ്പുര്‍: ലോക ഹോക്കി ലീഗ് ഫൈനല്‍ പൂള്‍ റൗണ്ടിലെ മോശം പ്രകടനം മറന്ന് പുതിയ തുടക്കത്തിനായി ഇന്ത്യ ഇന്ന് നോക്കൗട്ട് അങ്കത്തിന്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ആതിഥേയര്‍ ഇന്ന് നേരിടുന്നത് പൂള്‍ ‘എ’ ചാമ്പ്യന്മാരായ ബ്രിട്ടനെ. പൂള്‍ ‘ബി’യില്‍നിന്നും ഒരു സമനിലയും രണ്ട് തോല്‍വിയുമായി അവസാന സ്ഥാനക്കാരായാണ് ഇന്ത്യയുടെ ക്വാര്‍ട്ടറിലേക്കുള്ള വരവ്. അര്‍ജന്‍റീനയോടും നെതര്‍ലന്‍ഡ്സിനോടും തോല്‍വി വഴങ്ങിയ ഇന്ത്യ ജര്‍മനിയെ സമനിലയില്‍ തളച്ചത് മാത്രമാണ് ആശ്വാസം.
ബുധനാഴ്ച നടന്ന ആദ്യ ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്മാരായ നെതര്‍ലന്‍ഡ്സ് കാനഡയെ 2-0ത്തിന് തോല്‍പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.