മഡ്രിഡ്: മുൻ ബാഴ്സലോണ താരം സാവി ഹെർണാണ്ടസ് ഇൗ സീസണോടെ പ്രഫഷനൽ ഫുട്ബാളിനോട് വിടചൊല്ലും. 2015ൽ ബാഴ്സേലാണയിൽ നിന്നും വിരമിച്ച താരം നിലവിൽ ഖത്തർ ക്ലബ് അൽ സഅദിെൻറ താരമാണ്. കഴിഞ്ഞ ദിവസമാണ് വിരമിക്കൽ പ്രഖ്യപിച്ചത്. ‘‘നീണ്ട 21 വർഷത്തെ കളിജീവിതത്തിന് അവസാനമാവുകയാണ്. ബാഴ്സയിലെ നാളുകൾക്കുശേഷം ഖത്തറിൽ ഞാൻ ഫുട്ബാൾ ജീവിതം ആസ്വദിച്ചു. അൽ സഅദിനൊപ്പം നിരവധി കിരീടങ്ങളിൽ പങ്കാളിയാവാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്’’-39 കാരനായ സ്പാനിഷ് താരം പറഞ്ഞു.
വിരമിച്ചശേഷം ഏതെങ്കിലും ക്ലബിൽ പരിശീലകനായുണ്ടാവുമെന്ന് താരം നേരത്തെ തന്നെ പറഞ്ഞിരുന്നു. വിരമിക്കൽ പ്രഖ്യാപിച്ചതിനു പിന്നാലെ സാവിയുടെ ആത്മസുഹൃത്തും മുൻ സഹതാരം കൂടിയായ ലയണൽ മെസ്സി ആശംസയുമായെത്തി. സാവിയോടൊത്തുള്ള ദിനങ്ങൾ കരിയറിലെ മറക്കാനാവാത്ത നിമിഷങ്ങളായിരുന്നെന്ന് മെസ്സി കുറിച്ചു. ബാഴ്സലോണ തന്നെ താരത്തെ ജൂനിയർ ടീമിെൻറ പരിശീലകനാവാൻ ക്ഷണിക്കുമെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.