റഷ്യൻ ലോകകപ്പ് അടുത്തെത്തിനിൽക്കെ ഫുട്ബാൾ ലോകം യോഗ്യത മത്സരങ്ങളുടെ അവസാന ഘട്ടത്തിൽ. ആതിഥേയരായ റഷ്യയടക്കം 23 ടീമുകൾ യോഗ്യത ഉറപ്പാക്കിയിരിക്കെ ബാക്കി ഒമ്പത് ടീമുകൾ ഏതൊക്കെ എന്നറിയാനുള്ള കാത്തിരിപ്പിന് ദിവസങ്ങൾക്കുള്ളിൽ അവസാനമാവും. യൂറോപ്പിൽനിന്ന് നാല്, ആഫ്രിക്കയിൽനിന്ന് മൂന്ന്, ലാറ്റിനമേരിക്ക-ഒഷ്യാനിയയിൽനിന്ന് ഒന്ന്, കോൺകകാഫ്-ഏഷ്യയിൽനിന്ന് ഒന്ന് എന്നിങ്ങനെയാണ് ഇനി നിർണയിക്കപ്പെടാനുള്ള ടീമുകൾ.
യൂറോപ്പിൽ പ്ലേഒാഫ്
പോരാട്ടങ്ങൾ
ഒമ്പത് ഗ്രൂപ്പുകളിലെയും ഒന്നാം സ്ഥാനക്കാരായി െബൽജിയം, ജർമനി, ഇംഗ്ലണ്ട്, സ്പെയിൻ, പോളണ്ട്, െഎസ്ലൻഡ്, പോർചുഗൽ, ഫ്രാൻസ്, സെർബിയ എന്നീ ടീമുകളാണ് യോഗ്യത ഉറപ്പിച്ചത്. മികച്ച എട്ട് രണ്ടാം സ്ഥാനക്കാരാണ് ദ്വിപാദ പ്ലേഒാഫിൽ ഏറ്റുമുട്ടുക. സ്വീഡൻ-ഇറ്റലി, വടക്കൻ അയർലൻഡ്-സ്വിറ്റ്സർലൻഡ്, ക്രൊയേഷ്യ-ഗ്രീസ്, ഡെന്മാർക്-അയർലൻഡ് എന്നിവയാണ് പ്ലേഒാഫ് മത്സരങ്ങൾ. ക്രൊയേഷ്യ-ഗ്രീസ്, വടക്കൻ അയർലൻഡ്-സ്വിറ്റ്സർലൻഡ് ആദ്യ പാദ കളികൾ ഇന്ന് പുലർച്ചെ നടക്കും.
സ്വീഡൻ-ഇറ്റലി മത്സരം ശനിയാഴ്ച പുലർച്ചെയും ഡെന്മാർക്-അയർലൻഡ് കളി ഞായറാഴ്ച പുലർച്ചെയുമാണ്. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലായി ഇതിെൻറ രണ്ടാം പാദ കളികളും അരങ്ങേറും.
ബി ഗ്രൂപ്പിൽ പോർചുഗലിനൊപ്പം 27 പോയൻറ് നേടിയിട്ടും ഗോൾശരാശരിയിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സ്വിറ്റ്സർലൻഡ് പ്രാഥമിക റൗണ്ടിൽ ഇത്രയും പോയൻറ് നേടിയിട്ടും യോഗ്യത നേടാനാവാത്ത ആദ്യ ടീം എന്ന ദുഷ്പേര് ഒഴിവാക്കാനുള്ള ശ്രമത്തിലാവും. കഴിഞ്ഞ ലോകകപ്പിലെ മികച്ച പ്രകടനം ഭാഗ്യത്തിെൻറ മാത്രം അകമ്പടിയോടെയായിരുന്നില്ല എന്ന് തെളിയിക്കാനുള്ള ഒരുക്കത്തിലാണ് വടക്കൻ അയർലൻഡ്.
പ്ലേഒാഫ് സ്പെഷലിസ്റ്റുകളായ രണ്ടു ടീമുകൾ തമ്മിലുള്ള അങ്കമാവും ക്രൊയേഷ്യ-ഗ്രീസ് മത്സരം. കളിച്ച നാല് പ്ലേഒാഫ് മത്സരങ്ങളും ജയിച്ച ചരിത്രമുള്ള ടീമാണ് ക്രൊയേഷ്യയെങ്കിൽ കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും പ്ലേഒാഫ് വഴിയെത്തിയതിെൻറ ആത്മവിശ്വാസത്തിലാണ് ഗ്രീസ്.
18 ലോകകപ്പുകളിൽ കളിച്ചിട്ടുള്ള ഇറ്റലി യോഗ്യത നേടിയില്ലെങ്കിൽ അദ്ഭുതമാവും. ഗ്രൂപ് ഘട്ടത്തിലെ ടോപ്സ്കോറർമാരായ സ്വീഡൻ ഇറ്റലിക്ക് കടുത്ത എതിരാളികളാവും. സ്ഥിരം പ്ലേഒാഫ് സംഘമായ അയർലൻഡിനെതിരെ 79നുശേഷം അവരോട് തോറ്റിട്ടില്ലാത്ത ഡെന്മാർക്കിനാണ് മുൻതൂക്കം.
ആഫ്രിക്കയിൽ ഗ്രൂപ് റൗണ്ട് അവസാനഘട്ടം
ആഫ്രിക്കയിൽനിന്ന് ഇൗജിപ്തും നൈജീരിയയുമാണ് യോഗ്യത ഉറപ്പാക്കിയത്. ഗ്രൂപ് എയിൽ തുനീഷ്യ, കോംഗോ, സിയിൽ മൊേറാക്കോ, െഎവറികോസ്റ്റ്, ഡിയിൽ സെനഗൽ, ബുർക്കിനാഫാസോ, കേപ് വെർഡെ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകൾക്കെല്ലാം സാധ്യത നിലനിൽക്കുന്നു.
ഹോണ്ടുറസ്-–ആസ്ട്രേലിയ, ന്യൂസിലൻഡ്-–പെറു
കോൺകകാഫിൽനിന്നുള്ള നാലാം ടീമായ ഹോണ്ടുറസും ഏഷ്യയിൽനിന്നുള്ള അഞ്ചാം ടീമായ ആസ്ട്രേലിയയും തമ്മിലും ലാറ്റിനമേരിക്കയിൽനിന്നുള്ള അഞ്ചാം ടീമായ പെറുവും ഒഷ്യാനിയ പ്രതിനിധികളായ ന്യൂസിലൻഡും തമ്മിലാണ് ശേഷിക്കുന്ന പ്ലേഒാഫ് മത്സരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.