???????? , ?????, ???????

അ​ണ്ട​ർ 23 ഇ​ന്ത്യ സാ​ധ്യ​താ ടീം: ​ആ​ഷി​ഖ്, സ​ഹ​ൽ, രാ​ഹു​ൽ ടീ​മി​ൽ

ന്യൂ​ഡ​ൽ​ഹി: എ.​എ​ഫ്.​സി അ​ണ്ട​ർ 23 ചാ​മ്പ്യ​ൻ​ഷി​പ്​​ യോ​ഗ്യ​താ​റൗ​ണ്ടി​നു​ള്ള ഇ​ന്ത്യ​യു​ടെ സാ​ധ്യ​താ ടീ​ മി​ൽ മൂ​ന്നു​ മ​ല​യാ​ളി​ക​ൾ. സീ​നി​യ​ർ ടീം ​അം​ഗം ആ​ഷി​ഖ്​ കു​രു​ണി​യ​ൻ, കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്​ മ​ധ്യ​നി​ര​താ​രം സ​ഹ​ൽ അ​ബ്​​ദു​ൽ സ​മ​ദ്, അ​ണ്ട​ർ 17 ലോ​ക​ക​പ്പ്​ താ​ര​വും ​െഎ ​ലീ​ഗി​ൽ ആ​രോ​സ്​ എ​ഫ്.​സി അം​ഗ​വു​മാ​യ കെ.​പി. രാ​ഹു​ൽ എ​ന്നി​വ​രാ​ണ്​ 37 അം​ഗ സാ​ധ്യ​താ ടീ​മി​ൽ ഇ​ടം പി​ടി​ച്ച​ത്. 2020 അ​ണ്ട​ർ 23 ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​നും ടോ​ക്യോ ഒ​ളി​മ്പി​ക്​​സ് ഏ​ഷ്യ​ൻ യോ​ഗ്യ​താ​റൗ​ണ്ടു​മാ​യി പ​രി​ഗ​ണി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ​ക്ക്​ മാ​ർ​ച്ച്​ 22ന്​ ​കി​ക്കോ​ഫ്​ കു​റി​ക്കും.

ഗ്രൂ​പ്​ ‘എ​ഫി​ൽ’ ഉ​സ്​​ബ​കി​സ്​​താ​ൻ, ത​ജി​കി​സ്​​താ​ൻ, പാ​കി​സ്​​താ​ൻ എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ്​ ഇ​ന്ത്യ. ഉ​സ്​​ബ​ക്​​സി​താ​നി​ലാ​ണ്​ മ​ത്സ​ര​ങ്ങ​ൾ. ഗ്രൂ​പ്​ ജേ​താ​ക്ക​ൾ​ക്ക്​ ഫൈ​ന​ൽ റൗ​ണ്ടി​ലേ​ക്ക്​ നേ​രി​ട്ട്​ യോ​ഗ്യ​ത നേ​ടാം. ബ്ലാ​സ്​​റ്റേ​ഴ്​​സ്​ ഗോ​ൾ​കീ​പ്പ​ർ ധീ​ര​ജ്​ സി​ങ്, അ​ൻ​വ​ർ അ​ലി, കോ​മ​ൾ ത​ട്ടാ​ൽ, റ​ഹിം അ​ലി എ​ന്നി​വ​രും സാ​ധ്യ​താ ടീ​മി​ലു​ണ്ട്. യോ​ഗ്യ​താ​റൗ​ണ്ടി​നു​ മു​മ്പാ​യി ഇ​ന്ത്യ ഖ​ത്ത​ർ അ​ണ്ട​ർ 23 ടീ​മു​മാ​യി സ​ന്നാ​ഹ​മ​ത്സ​രം ക​ളി​ക്കും.
Tags:    
News Summary - u23 indian team- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.