ഹാട്രിക് നേടിയ വിക്ടർ ഗ്യോകറസിന്റെ ആഹ്ലാദം
യൂറോപ്പിൽനിന്നുള്ള എട്ട് ടീമുകൾക്കും ഇന്റർ കോൺഫെഡറേഷനിലെ നാല് ടീമുകൾക്കും അടുത്ത കളി ജയിച്ചാൽ ലോകകപ്പ് ടിക്കറ്റ്; 10 ടീമുകൾ പുറത്തായി ഫുട്ബാൾ ലോകകപ്പ് രണ്ടു മാസം അടുത്തെത്തിയിരിക്കെ 10 ടീമുകളുടെ സ്വപ്നംകൂടി അവസാനിച്ചു. 12 ടീമുകൾ ലോക പോരാട്ടത്തിലേക്ക് ഒരു പടികൂടി അടുക്കുകയും ചെയ്തു. യൂറോപ്പിലെ യോഗ്യത റൗണ്ടിലെ സെമിഫൈനൽ മത്സരങ്ങളിൽ ജയിച്ച് ഇറ്റലി, സ്വീഡൻ, തുർക്കിയ, പോളണ്ട്, ചെക്കിയ, ഡെന്മാർക്, കൊസോവോ, ബോസ്നിയ ടീമുകൾ ഫൈനലിലെത്തി. ഏപ്രിൽ ഒന്നിന് ഇന്ത്യൻ സമയം പുലർച്ച 12.15ന് നടക്കുന്ന ബോസ്നിയ-ഇറ്റലി, സ്വീഡൻ-പോളണ്ട്, ചെക്കിയ-ഡെന്മാർക്, കൊസോവോ-തുർക്കിയ മത്സര വിജയികൾക്ക് ലോകകപ്പ് കളിക്കാം.
സെമി ഫൈനലിൽ ഇറ്റലി 2-0ത്തിന് വടക്കൻ അയർലൻഡിനെയും സ്വീഡൻ 3-1ന് യുക്രെയ്നിനെയും തുർക്കിയ 1-0ത്തിന് റുമേനിയയെയും ചെക്കിയ ഷൂട്ടൗട്ടിൽ 4-3ന് (2-2) അയർലൻഡിനെയും പോളണ്ട് 2-1ന് അൽബേനിയയെയും ഡെന്മാർക് 4-0ത്തിന് വടക്കൻ മാസിഡോണിയയെയും കൊേസാവോ 3-0ത്തിന് സ്ലോവാക്യയെയും ബോസ്നിയ 4-2ന് (1-1) വെയിൽസിനെയുമാണ് തോൽപിച്ചത്. സ്വീഡനായി സ്ട്രൈക്കർ വിക്ടർ ഗ്യോകറസ് ഹാട്രിക് നേടി.
ഇന്റർ കോൺഫെഡറേഷൻ പ്ലേഓഫിൽ ബൊളീവിയ 2-1ന് സുരിനാമിനെയും ജമൈക്ക 1-0ത്തിന് ന്യൂ കാലിഡോണിയയെയും തോൽപിച്ചു. ഫൈനൽ മത്സരങ്ങളിൽ ഏപ്രിൽ ഒന്നിന് ജമൈക്ക കോംഗോയെയും ബൊളീവിയ ഇറാഖിനെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.