മെക്സിക്കോ സിറ്റി: ലോകകപ്പ് സന്നാഹമായി സംഘടിപ്പിച്ച അന്താരാഷ്ട്ര സൗഹൃദ ഫുട്ബാൾ മത്സരത്തിൽ മെക്സിക്കോയും പോർചുഗലും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. പരിക്കേറ്റ വെറ്ററൻ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയാണ് പോർചുഗൽ കളത്തിലിറങ്ങിയത്.
ലോകകപ്പിനായി രണ്ട് വർഷത്തെ നവീകരണം കഴിഞ്ഞ് എസ്റ്റാഡിയോ ആസ്ടെക്ക സ്റ്റേഡിയം വീണ്ടും തുറന്ന ശേഷമുള്ള ആദ്യ മത്സരമായിരുന്നു ഇത്. അതേസമയം, കളി തുടങ്ങുന്നതിന് തൊട്ടുമുമ്പ് ഗാലറിയിൽനിന്ന് വീണ് ആരാധകൻ മരിച്ച സംഭവം സ്റ്റേഡിയത്തിലെ ആഘോഷങ്ങളെ സങ്കടത്തിലാഴ്ത്തി. മറ്റു മത്സരങ്ങളിൽ സെനഗാൾ 2-0ത്തിന് പെറുവിനെയും ജപ്പാൻ 1-0ത്തിന് സ്കോട്ട്ലൻഡിനേയും തോൽപിച്ചപ്പോൾ ദക്ഷിണ കൊറിയ മറുപടിയില്ലാത്ത നാല് ഗോളിന് ഐവറി കോസ്റ്റിനോട് കനത്ത പരാജയം ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.