ന്യൂഡൽഹി: കളിക്കളത്തിൽ അകാലത്തിൽ പൊലിഞ്ഞ ഫുട്ബാൾ താരം ആർ. ധനരാജിനുവേണ്ടി പന്ത ുതട്ടാനൊരുങ്ങുകയാണ് ഇന്ത്യൻ ഫുട്ബാളിലെ പഴയ പടക്കുതിരകൾ. പ്ലെയേഴ്സ് ഫോറം ഇ ന്ത്യൻ ഫുട്ബാൾ അസോസിയേഷനും ഇൻകം ടാക്സ് റിക്രിയേഷൻ ക്ലബുമായി സഹകരിച്ച് നടത ്തുന്ന മത്സരം ഫെബ്രുവരി 19ന് മുഹമ്മദൻ സ്പോർട്ടിങ് ക്ലബ് മൈതാനത്താണ് നടക്കുക.
മുൻ ഇന്ത്യൻ നായകൻ അർണബ് മൊൻഡാൽ, മെഹ്താബ് ഹുസൈൻ, സെയ്ദ് റഹീം നബി, ഡെൻസൺ ദേവദാസ് എന്നീ താരങ്ങൾ വംഗനാട്ടിൽ മികച്ച കളിക്കാരനായി പേരെടുത്ത ധനരാജിനായി ബൂട്ടണിയും. മത്സരത്തിലെ മുഴുവൻ വരുമാനവും ധനരാജിെൻറ കുടുംബത്തിന് നൽകാനാണ് തീരുമാനമെന്ന് ഐ.എഫ്.എ പ്രസിഡൻറ് ജയ്ദീപ് മുഖർജി പറഞ്ഞു.
കൊൽക്കത്തൻ ക്ലബുകളായ മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, മുഹമ്മദൻസ് സ്പോർട്ടിങ് എന്നീ ക്ലബുകൾക്കായി കളിച്ച ധനരാജ് ബംഗാൾ ജഴ്സിയിലും സന്തോഷ് ട്രോഫി കളിച്ചിരുന്നു. കഴിഞ്ഞ വർഷം ഡിസംബർ 29ന് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ സെവൻസ് ഫുട്ബാൾ ടൂർണെമൻറിൽ കളിക്കുന്നതിനിടയിലാണ് ധനരാജ് കുഴഞ്ഞുവീണുമരിച്ചത്.
ജനുവരി 26ന് ചർച്ചിൽ ബ്രദേഴ്സിനെതിരായ ഐ ലീഗ് മത്സരത്തിൽനിന്ന് ലഭിച്ച ടിക്കറ്റ് വരുമാനമായ 5.6 ലക്ഷം രൂപ േഗാകുലം കേരള എഫ്.സി ധനരാജിെൻറ കുടുംബത്തിന് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.