മഡ്രിഡ്: കറ്റാലന്മാരെ ഒരു മത്സരത്തിലെങ്കിലും തോൽപിക്കണമെന്ന ഡീഗോ സിമിയോണിയുടെ ആഗ്രഹത്തിന് ഇനിയും കാത്തിരിപ്പ്. ഇഞ്ചോടിഞ്ച് മത്സരം നടന്ന ലാ ലിഗയിലെ അത്ലറ്റികോ മഡ്രിഡ്-ബാഴ്സലോണ സൂപ്പർ പോര് ഒസ്മാനെ ഡെംബലെയുടെ 90ാം മിനിറ്റ് ഗോളോടെ 1-1ന് സമനിലയിൽ കലാശിച്ചു.
ഇതോടെ ഒരു േപായൻറ് വ്യത്യാസത്തിൽ ബാഴ്സലോണ (25) ഒന്നാം സ്ഥാനം നിലനിർത്തി. അത്ലറ്റികോയാണ് രണ്ടാമത് (24). ഒരു മത്സരം കുറച്ചു കളിച്ച സെവിയ്യ (23) റയൽ വയ്യാേഡാളിഡിനെ അടുത്ത മത്സരത്തിൽ തോൽപിച്ചാൽ പോയൻറ് പട്ടിക അടിമുടിമാറും.
രണ്ടാം പകുതിയിലാണ് ഇരുടീമിെൻറ ഗോളുകളും. 77ാം മിനിറ്റിൽ ഗ്രീസ്മാെൻറ നീളൻ ക്രോസിന് തലവെച്ച് ഡീഗോ കോസ്റ്റയാണ് മഡ്രിഡുകാരെ ആദ്യം മുന്നിലെത്തിച്ചത്. ഇതോടെ പ്രതിരോധം കനപ്പിച്ച അത്ലറ്റികോ ജയം ഉറപ്പിച്ചെങ്കിലും പകരക്കാരനായെത്തിയ ഡെംബലെക്കു മുന്നിൽ പിഴച്ചു.
ബോക്സിൽനിന്ന് സൂപ്പർ താരം ലയണൽ മെസ്സി നൽകിയ പന്തുമായി ഡിഫൻഡറെ കടത്തിവെട്ടി നിറയൊഴിച്ചത് അത്ലറ്റികോ ഗോളി യാൻ ഒബ്ലകിെൻറ കാലിനടിയിലൂടെ വലയിൽ. ഇതോടെ ബാഴ്സയെ തോൽപിക്കാനുള്ള അത്ലറ്റികോ കോച്ച് ഡീഗോ സിമിയോണിയുടെ ആഗ്രഹം ഫലംകണ്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.