കേപ്ടൗൺ: ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിൽ നടക്കുന്ന രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. നാലാ ം ദിനം ഇംഗ്ലണ്ട് കുറിച്ച 438 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്ക രണ്ടിന് 126 റൺസെന്ന നിലയിലാണ്. ഒമ്പ ത് വിക്കറ്റ് കൈയിലിരിക്കേ 312 റൺസ് കൂടി നേടിയാൽ ദക്ഷിണാഫ്രിക്കക്ക് പരമ്പരയിൽ രണ്ടാം ജയം സ്വന്തമാക്കാനാകും.
അരങ്ങേറ്റക്കാരൻ പീറ്റർ മലാനും (63) കേശവ് മഹാരാജുമാണ് (രണ്ട്) ക്രീസിൽ. ഡീൻ എഡ്ഗാറും (34) സുബൈർ ഹംസയുമാണ് (18) പുറത്തായത്. നേരേത്ത രണ്ടാം ഇന്നിങ്സിൽ ഡോം സിബ്ലിയുടെ (133) അപരാജിത സെഞ്ച്വറിയുടെയും ജോ റൂട്ടിെൻറയും (61) ബെൻ സ്റ്റോക്സിെൻറയും (72) അർധസെഞ്ച്വറികളുടെയും മികവിൽ എട്ടു വിക്കറ്റിന് 391 റൺസ് നേടിയ ഇംഗ്ലണ്ട് ഡിക്ലയർ ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.