Posted On
date_range Updated On
date_range സന്തോഷ് ട്രോഫി സന്നാഹം: കേരള ടീം കോവളം എഫ്.സിയുമായി ഏറ്റുമുട്ടും
തിരുവനന്തപുരം: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ക്ക് അര്‍ഹതനേടിയ കേരള ടീമിന്‍െറ പ്രദര്‍ശന മത്സരം 31ന് തിരുവനന്തപുരത്ത്. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഗോകുലം എഫ്.സി കേസരി സൂപ്പര്‍ ലീഗ് ഫുട്ബാള്‍ ടൂര്‍ണമെന്‍റിന്‍െറ ഫൈനലിന് മുമ്പാണ് കേരള സന്തോഷ് ട്രോഫി ടീം തലസ്ഥാനത്തെ പ്രമുഖ ക്ളബ് ടീമായ കോവളം എഫ്.സിയുമായി ഏറ്റുമുട്ടുക. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ 31ന് വൈകീട്ട് അഞ്ചിനാണ് മത്സരം. ഉസ്മാന്‍ ക്യാപ്റ്റനായുള്ള കേരള ടീമിനോട് മത്സരിക്കാന്‍ മികച്ച യുവനിരയുമായാണ് കോവളം എഫ്.സി രംഗത്തത്തെുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.