സന്തോഷ് ട്രോഫി: തമിഴ്നാടിനെ തോൽപിച്ച് കേരളം ഫൈനൽ റൗണ്ടിൽ

കോ​ഴി​ക്കോ​ട്: സ​ന്തോ​ഷ് ട്രോ​ഫി ദ​ക്ഷി​ണ​മേ​ഖ​ല യോ​ഗ്യ​താ​റൗ​ണ്ട്​ ഗ്രൂ​പ്​ എ​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്ത ി​ൽ ത​മി​ഴ്‌​നാ​ടി​നെ 6-0ത്തി​ന്​ ത​ക​ർ​ത്ത് കേ​ര​ളം ഫൈ​ന​ൽ റൗ​ണ്ടി​ന് യോ​ഗ്യ​ത നേ​ടി. കോ​ഴി​ക്കോ​ട്​ കോ​ർ ​പ​റേ​ഷ​ൻ സ്​​റ്റേ​ഡി​യ​ത്തി​ൽ എം.​എ​സ്. ജി​തി​​​െൻറ ഇ​ര​ട്ട ഗോ​ളു​ക​ളും (33, 45) കൗ​മാ​ര​താ​രം പി.​വി. വി​ഷ്ണു (24), പ​ക​ര​ക്കാ​ര​ൻ മൗ​സൂ​ഫ് നൈ​സാ​ൻ (83), ര​ണ്ടാം പ​കു​തി​യു​ടെ ഇ​ഞ്ച്വ​റി സ​മ​യ​ത്ത് ജി​ജോ ജോ​സ​ഫ്, പ​ക​ര​ക്കാ​ര​ൻ എ​മി​ൽ ബെ​ന്നി എ​ന്നി​വ​രു​ടെ ഗോ​ളു​ക​ളു​മാ​ണ്​ കേ​ര​ള​ത്തി​ന് വി​ജ​യം സ​മ്മാ​നി​ച്ച​ത്.


ഒ​രു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷമാണ് ദേ​ശീ​യ ചാ​മ്പ്യ​ൻ​ഷി​പ്പി​ന് യോ​ഗ്യ​ത നേ​ടി​യ​ത്. ആ​ദ്യ​മ​ത്സ​ര​ത്തി​ൽ ആ​ന്ധ്ര​പ്ര​ദേ​ശി​നെ 5-0ത്തി​ന്​ തോ​ൽ​പി​ച്ച കേ​ര​ള​ത്തി​ന് ആ​റു പോ​യ​ൻ​റു​ണ്ട്.

ജ​നു​വ​രി​യി​ൽ മി​സോ​റ​മി​ലാ​ണ്​ സ​ന്തോ​ഷ്​​ട്രോ​ഫി ദേ​ശീ​യ ചാ​മ്പ്യ​ൻ​ഷി​പ്​. ​ഗ്രൂ​പ്​​ ബി​യി​ൽ​നി​ന്ന്​ ക​ർ​ണാ​ട​ക​യാ​ണ്​ ദ​ക്ഷി​ണ​മേ​ഖ​ല​യി​ൽ​നി​ന്ന്​ യോ​ഗ്യ​ത നേ​ടി​യ മ​റ്റൊ​രു ടീം. ​​ഞാ​യ​റാ​ഴ്​​ച അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ഗ്രൂ​പ്​​ ബി​യി​ൽ തെ​ല​ങ്കാ​ന പോ​ണ്ടി​ച്ചേ​രി​യെ നേ​രി​ടും. ഇ​രു​ടീ​മു​ക​ളും നേ​ര​ത്തേ പു​റ​ത്താ​യ​താ​ണ്.

Tags:    
News Summary - santosh trophy kerala defeated tamil nadu-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT