മഡ്രിഡ്: മനോഹരമായ രണ്ടു ഗോളുകൾ സ്വന്തം പേരിൽ കുറിക്കുകയും ഒരു ഗോളിന് സഹായിക്കുകയും ചെയ്ത് സൂപ്പർ താരം ലയണൽ െമസ്സി കളംനിറഞ്ഞ മത്സരത്തിൽ ബാഴ്സലോണക്ക് വൻ ജയം. സ്വന്തം തട്ടകത്തിൽ ആദ്യ 58 മിനിറ്റ് നേരം എതിരാളികളെ പിടിച്ചുകെട്ടിയതിനൊടുവിൽ തുടരെ വഴങ്ങിയ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് റയൽ ബെറ്റിസ് ബാഴ്സയോട് തോറ്റത്. ഇതോടെ ലാ ലിഗയിൽ ഒന്നാമതുള്ള ബാഴ്സലോണക്ക് ലീഡ് 11 പോയൻറായി.
എതിരാളികൾ കരുത്തരെന്നറിഞ്ഞ് കരുതിക്കളിച്ച റയൽ ബെറ്റിസിെൻറ ഹൃദയം തകർത്ത് 59ാം മിനിറ്റിലാണ് ആദ്യ ഗോളെത്തുന്നത്. ഒരു നിമിഷം ദുർബലമായിപ്പോയ ബെറ്റിസ് പ്രതിരോധത്തെ മറികടന്ന് മധ്യവരക്കടുത്തുനിന്ന് സുവാരസ് നൽകിയ മനോഹരമായ ത്രൂപാസ് റാകിടിച്ചാണ് ഗോളിയുടെ കൈകൾക്കിടയിലൂടെ അനായാസം വലയിലെത്തിച്ചത്. അഞ്ചു മിനിറ്റ് കഴിഞ്ഞ് ബുസ്കെറ്റ്സിെൻറ പാസിൽ മെസ്സിയുടേതായിരുന്നു അടുത്ത ഉൗഴം. പന്തുമായി കുതിച്ച ബെറ്റിസ് താരത്തിൽനിന്ന് പിടിച്ചെടുത്താണ് ബുസ്െകറ്റ്സ് മെസ്സിക്ക് പന്തു കൈമാറിയത്.
ആഘോഷമൊടുങ്ങുംമുെമ്പ മൂന്നാമതും ഗോൾ വീണു. മെസ്സിയിൽനിന്ന് പന്ത് സ്വീകരിച്ച റാകിടിചിലൂടെ സുവാരസിന്. 12 വാര അകലെനിന്ന് തൊടുത്ത തകർപ്പൻ വോളി വലയിൽ. സ്കോർ 3-0. സുവാരസിെൻറ പാസിൽ മെസ്സിയുടെ വകയായിരുന്നു നാലാം ഗോൾ. രണ്ട് ഡിഫൻഡർമാരെയും പിന്നീട് ഗോളിയെയും മറികടന്ന് പോസ്റ്റിലേക്ക് പന്ത് പതിയെ പായിക്കുന്ന കാഴ്ച മെസ്സിയുടെ ക്ലാസ് തെളിയിക്കുന്നതായി. പിന്നെയും നിറഞ്ഞാടിയ അർജൻറീന താരത്തിലൂടെ സുവാരസ് പട്ടിക തികച്ചു. 20 കളികളിൽ അജയ്യരായി തുടരുന്ന ബാഴ്സലോണക്ക് 54 പോയൻറായി. രണ്ടാമതുള്ള അത്ലറ്റിക്കോക്ക് 43 പോയൻറുണ്ട്. നാലാം സ്ഥാനത്തുള്ള റയൽ 19 പോയൻറ് പിറകിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.