മുഹമ്മദ് ഷാമിൽ
തൃക്കരിപ്പൂർ: അണ്ടർ 17 ഇന്ത്യൻ ഫുട്ബാൾ ടീമിൽ ഇടം നേടി തൃക്കരിപ്പൂർ സ്വദേശി വി.പി.പി. മുഹമ്മദ് ഷാമിൽ. മ്യാൻമർ, സൗദി അറേബ്യ എന്നിവിടങ്ങളിൽ പര്യടനം നടത്തുന്ന ടീമിലാണ് ഷാമിൽ പന്ത് തട്ടുക. മദ്രാസ് എഫ്.സിയുടെ താരമായ ഷാമിൽ ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ യൂത്ത് ചാമ്പ്യൻഷിപ്പിൽ ടോപ് സ്കോററാണ്. എഫ്.സി മദ്രാസിന് വേണ്ടി സ്വീഡൻ, തുർക്കി, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നടന്ന മത്സരങ്ങളിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കാൻ ഷാമിലിന് സാധിച്ചിട്ടുണ്ട്. ടി.എഫ്.എ തൃക്കരിപ്പൂർ, ടി.എസ്.എ തൃക്കരിപ്പൂർ എന്നിവയിലൂടെയാണ് വളർന്നത്. അഹമ്മദ് റാഷിദ്, എം. മഹറൂഫ്, ടി.വി. വിനീത് എന്നിവരുടെ കീഴിലായിരുന്നു പരിശീലനം. വലിയപറമ്പ കെ.പി. ഇസ്മയിൽ-വി.പി.പി. സുമയ്യ ദമ്പതികളുടെ മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.