മെസ്സിക്ക്​ ഇരട്ട ഫ്രീകിക്ക്​ ഗോൾ; ലാ ലിഗയിൽ ബാഴ്​സക്ക്​ മുന്നേറ്റം

ബാഴ്​സലോണ: ഗോൾപോസ്​റ്റിന്​ രണ്ടു​ മൂലയിൽനിന്നും​ ലയണൽ മെസ്സി ഇടങ്കാലുകൊണ്ട്​ പറത്തിവിട്ട രണ്ടു​ മാരിവ ില്ലുകളിൽ ആരാധകലോകത്തി​​െൻറ കണ്ണുതള്ളി. ഫ്രീകിക്ക്​ ഗോളുകൾക്ക്​ ഇത്രയേറെ ചന്തം സമ്മാനിച്ച സൂപ്പർതാരത്തി​ ​െൻറ മാന്ത്രികടച്ചിൽ ബാഴ്​സലോണക്ക്​ ലാ ലിഗയിൽ ലീഡുറപ്പിച്ച ജയം.

എസ്​പാന്യോളിനെ എവേമാച്ചിൽ 4-0ത്തിന്​ ബാഴ്​സലോണ ജയിച്ച​േപ്പാഴാണ്​ രണ്ടു​ മഴവിൽഗോളുമായി മെസ്സി നിറഞ്ഞത്​. കളിയുടെ 17ാം മിനിറ്റിൽ 30 വാര അകലെനിന്ന്​ ലഭിച്ച ഫ്രീകിക്കിനെയാണ്​ മെസ്സി ആദ്യം വലയിലെത്തിച്ചത്​. കോട്ടകെട്ടിയ എതിർ പ്രതിരോധത്തെയും ഗോളി ഡീഗോ ലോപസിനെയും കാഴ്​ചക്കാരാക്കി പന്ത്​ വളഞ്ഞുപുളഞ്ഞ്​ വലയുടെ മൂലയിൽ പതിച്ചു. ആദ്യ പകുതി പിരിയുംമു​േമ്പ ഒസ്​മാനെ ഡെംബലെയും (26) ലൂയി സുവാരസും (45) ബാഴ്​സക്ക്​ ലീഡ്​ നൽകി.

രണ്ടാം പകുതിയിലെ 65ാം മിനിറ്റിലാണ്​ മെസ്സി വീണ്ടു​ം വിസ്​മയിപ്പിച്ചത്​. ഇക്കുറി, ബോക്​സിന്​ വലതുമൂലയിൽ നിന്നായിരുന്നു ഷോട്ട്​്. ഒന്നാം ഗോളി​​െൻറ റീേപ്ല ആയി മാറിയ ഷോട്ട്​ വീണ്ടും വലയിലേക്ക്​്​. ബാഴ്​സ ജയം തുടർന്നപ്പോൾ രണ്ടാം സ്​ഥാനത്തുള്ള സെവിയ്യ രണ്ടു സമനിലയിൽ തളർന്നു. 15 കളിയിൽ 31 പോയൻറുമായാണ്​ ബാഴ്​സ ഒന്നാമതായത്​. വലൻസിയയോട്​ 1-1ന്​ കീഴടങ്ങിയ സെവിയ്യ (28) രണ്ടാം സ്​ഥാനത്ത്​ തുടരുന്നു. അലാവസിനെ വീഴ്​ത്തിയ അത്​ലറ്റികോ മ​ഡ്രിഡും (3-0) 28 പോയൻറുമായി ഒപ്പമുണ്ട്​.

Tags:    
News Summary - messi free kick goals- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.