അ​മേ​രി​ക്ക​യും കാ​ന​ഡ​യും മെ​ക്സി​കോ​യും ആ​തി​ഥ്യം വ​ഹി​ക്കു​ന്ന 2026ലെ ​ഫു​ട്ബാ​ൾ ലോ​ക​ക​പ്പി​ന് മൂ​ന്ന് മാ​സ​ത്തി​ൽ താ​ഴെ മാ​ത്രം ശേ​ഷി​ക്കെ യൂ​റോ​പ്പി​ൽ അ​വ​സാ​ന യോ​ഗ്യ​ത റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ​ക്കൊ​രു​ങ്ങി 16 സം​ഘ​ങ്ങ​ൾ. യൂ​റോ​പ്പി​ൽ​നി​ന്ന് ലോ​ക​ക​പ്പ് ക​ളി​ക്കു​ന്ന 16 ടീ​മു​ക​ളി​ൽ 12 ടീ​മു​ക​ൾ യോ​ഗ്യ​ത ഉ​റ​പ്പി​ച്ചു​ക​ഴി​ഞ്ഞു. ശേ​ഷി​ക്കു​ന്ന നാ​ല് സ്ഥാ​ന​ങ്ങ​ളി​ലേ​ക്കാ​ണ് 16 ടീ​മു​ക​ൾ പോ​ര​ടി​ക്കു​ന്ന​ത്. ഓ​രോ പാ​ദം മാ​ത്ര​മു​ള്ള സെ​മി​ഫൈ​ന​ൽ, ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് അ​വ​സാ​ന നാ​ല് ടീ​മു​ക​ളെ നി​ർ​ണ​യി​ക്കു​ക. വ്യാ​ഴാ​ഴ്ച ന​ട​ക്കു​ന്ന സെ​മി ഫൈ​ന​ൽ പോ​രാ​ട്ട​ങ്ങ​ളി​ൽ വെ​യി​ൽ​സ് ബോ​സ്നി​യ ആ​ൻ​ഡ് ഹെ​ർ​സ​ഗോ​വി​ന​യെ​യും ഇ​റ്റ​ലി വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡി​നെ​യും യു​ക്രെ​യ്ൻ സ്വീ​ഡ​നെ​യും പോ​ള​ണ്ട് അ​ൽ​ബേ​നി​യ​യെ​യും സ്ലൊ​വാ​ക്യ കൊ​സോ​വോ​യെ​യും തു​ർ​ക്കി​യ റു​മാ​നി​യ​യെ​യും ചെ​ക് റി​പ്പ​ബ്ലി​ക് അ​യ​ർ​ല​ൻ​ഡി​നെ​യും ഡെ​ന്മാ​ർ​ക് വ​ട​ക്ക​ൻ മാ​സി​ഡോ​ണി​യ​യെ​യും നേ​രി​ടും. സെ​മി​ഫൈ​ന​ൽ വി​ജ​യി​ക​ളാ​വു​ന്ന എ​ട്ട് ടീ​മു​ക​ൾ ഈ​മാ​സം 31ന് ​ന​ട​ക്കു​ന്ന ഏ​ക​പാ​ദ ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളി​ൽ കൊ​മ്പു​കോ​ർ​ക്കും. ഇ​തി​ലെ വി​ജ​യി​ക​ളാ​വും ലോ​ക​ക​പ്പി​നെ​ത്തു​ന്ന അ​വ​സാ​ന യൂ​റോ​പ്യ​ൻ സം​ഘ​ങ്ങ​ൾ.

12 ഗ്രൂ​പ്പു​ക​ളാ​യി ന​ട​ന്ന ആ​ദ്യ റൗ​ണ്ടി​ലെ ഗ്രൂ​പ് വി​ജ​യി​ക​ളാ​ണ് യൂ​റോ​പ്പി​ൽ​നി​ന്ന് നേ​രി​ട്ട് യോ​ഗ്യ​ത നേ​ടി​യ​ത്. ജ​ർ​മ​നി, സ്വി​റ്റ്സ​ർ​ല​ൻ​ഡ്, സ്കോ​ട്ട്‍ല​ൻ​ഡ്, ഫ്രാ​ൻ​സ്, സ്പെ​യി​ൻ, പോ​ർ​ചു​ഗ​ൽ, നെ​ത​ർ​ല​ൻ​ഡ്സ്, ഓ​സ്ട്രി​യ, നോ​ർ​വേ, ബെ​ൽ​ജി​യം, ഇം​ഗ്ല​ണ്ട്, ക്രൊ​യേ​ഷ്യ ടീ​മു​ക​ളാ​ണ് ഗ്രൂ​പ് ചാ​മ്പ്യ​ന്മാ​രാ​യി ലോ​ക​ക​പ്പി​ന് നേ​ര​ത്തേ ടി​ക്ക​റ്റു​റ​പ്പി​ച്ച​വ​ർ. എ​ല്ലാ ഗ്രൂ​പ്പി​ലെ​യും ര​ണ്ടാം സ്ഥാ​ന​ക്കാ​രും 2024-25 നാ​ഷ​ൻ​സ് ലീ​ഗ് ഓ​വ​റോ​ൾ റാ​ങ്കി​ങ് പ്ര​കാ​ര​മു​ള്ള നാ​ല് മി​ക​ച്ച നാ​ഷ​ൻ​സ് ലീ​ഗ് ഗ്രൂ​പ് ജേ​താ​ക്ക​ളു​മാ​ണ് അ​ടു​ത്ത റൗ​ണ്ടി​ലേ​ക്ക് (സെ​മി​ഫൈ​ന​ൽ, ഫൈ​ന​ൽ റൗ​ണ്ട്) യോ​ഗ്യ​ത നേ​ടി​യ​ത്.

സ്ലൊ​വാ​ക്യ, കൊ​സോ​വോ, ഡെ​ന്മാ​ർ​ക്, യു​ക്രെ​യ്ൻ, തു​ർ​ക്കി​യ, അ​യ​ർ​ല​ൻ​ഡ്, പോ​ള​ണ്ട്, ബോ​സ്നി​യ, ഇ​റ്റ​ലി, വെ​യി​ൽ​സ്, അ​ൽ​ബേ​നി​യ, ചെ​ക് റി​പ്പ​ബ്ലി​ക് എ​ന്നീ ടീ​മു​ക​ളാ​ണ് ഗ്രൂ​പ്പു​ക​ളി​ലെ ര​ണ്ടാം സ്ഥാ​ന​ക്കാ​ർ. വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡ്, സ്വീ​ഡ​ൻ, റു​മാ​നി​യ, വ​ട​ക്ക​ൻ മാ​സി​ഡോ​ണി​യ ടീ​മു​ക​ളാ​ണ് നാ​ഷ​ൻ​സ് ലീ​ഗ് ഓ​വ​റോ​ൾ റാ​ങ്കി​ങ് പ്ര​കാ​ര​മു​ള്ള നാ​ല് മി​ക​ച്ച നാ​ഷ​ൻ​സ് ലീ​ഗ് ഗ്രൂ​പ് ജേ​താ​ക്ക​ളാ​യെ​ത്തി​യ​ത്.

ഇ​ൻ​റ​ർ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ പ്ലേ​ഓ​ഫ്

വി​വി​ധ കോ​ൺ​ഫെ​ഡ​റേ​ഷ​നു​ക​ളി​ലെ ടീ​മു​ക​ൾ ത​മ്മി​ലു​ള്ള പ്ലേ​ഓ​ഫി​ലൂ​ടെ ര​ണ്ട് ടീ​മു​ക​ൾ​ക്കു​കൂ​ടി ലോ​ക​ക​പ്പി​ന് അ​വ​സ​ര​മു​ണ്ട്. യു​വേ​ഫ ഒ​ഴി​കെ​യു​ള്ള കോ​ൺ​ഫെ​ഡ​റേ​ഷ​നു​ക​ളി​ൽ​നി​ന്ന് ഓ​രോ ടീ​മു​ക​ളും-​എ.​എ​ഫ്.​സി (ഇ​റാ​ഖ്), സി.​എ​ഫ് (കോം​ഗോ), കോ​ൺ​മെ​ബോ​ൾ (ബൊ​ളീ​വി​യ), ഒ.​എ​ഫ്.​സി (ന്യൂ ​കാ​ലെ​ഡോ​ണി​യ)-​ആ​തി​ഥേ​യ കോ​ൺ​ഫെ​​ഡ​റേ​ഷ​നാ​യ കോ​ൺ​ക​കാ​ഫി​ൽ​നി​ന്ന് ര​ണ്ട് ടീ​മു​ക​ളു​മാ​ണ് (ജ​മൈ​ക്ക, സു​രി​നാം) ക​ളി​ക്കു​ക. സെ​മി​ഫൈ​ന​ൽ, ഫൈ​ന​ൽ ​ഏ​ക​പാ​ദ ഇ​ൻ​റ​ർ ഫൈ​ന​ൽ വ്യാ​ഴാ​ഴ്ച​യും ഫൈ​ന​ൽ ഈ​മാ​സം 31നും ​ന​ട​ക്കും.

Tags:    
News Summary - World Cup football qualification round; Europe in the final stretch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.