Posted On
date_range Updated On
date_range േപാഗ്ബ ഉംറക്കായി മക്കയിൽ
ജിദ്ദ: ലോകകപ്പിെൻറ തിരക്കിന് മുേമ്പ ഉംറ നിർവഹിക്കാനായി ഫ്രഞ്ച് ഫുട്ബാൾ താരം പോൾ പോഗ്ബ മക്കയിൽ. മസ്ജിദുൽ ഹറാമിൽനിന്ന് ട്വിറ്ററിൽ വിഡിയോയും പോസ്റ്റ് ചെയ്തു. ‘‘മനോഹരമായ ഇടം. മനോഹരം, ഇൗ അനുഭവം. വിശദീകരിക്കാൻ എനിക്കാവുന്നില്ല’’- വിഡിയോയിൽ പോഗ്ബ പറഞ്ഞു. ഫ്രാൻസിെൻറ ദേശീയ ടീമിലും മാഞ്ചസ്റ്റർ യുനൈറ്റഡിലും കളിക്കുന്ന പോഗ്ബ കഴിഞ്ഞവർഷവും ഉംറക്കായി എത്തിയിരുന്നു. ലോകകപ്പ് കിരീടഫേവറിറ്റുകളായ ഫ്രാൻസിെൻറ പ്രധാന പോരാളിയാണ് പോഗ്ബ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.