ലി​വ​ർ​പൂ​ൾ 4 - മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി 3; സി​റ്റി​യു​ടെ കു​തി​പ്പി​ന്​ ലി​വ​ർ​പൂ​ൾ പൂ​ട്ട്​ 

ലി​വ​ർ​പൂ​ൾ: ഒ​ടു​വി​ൽ ആ​ൻ​ഫീ​ൽ​ഡി​ൽ യു​ർ​ഗ​ൻ ക്ലോ​പ്​ കു​ഴി​ച്ച കു​ഴി​യി​ൽ പെ​പ്​ ​ഗ്വാ​ർ​ഡി​യോ​ള​യു​ടെ ടീം ​വീ​ണു. മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​യു​ടെ പ​രാ​ജ​യ​മ​റി​യാ​തെ​യു​ള്ള 30 മ​ത്സ​ര​ങ്ങ​ളു​ടെ കു​തി​പ്പി​നാ​ണ്​ ലി​വ​ർ​പൂ​ൾ അ​ന്ത്യം കു​റി​ച്ച​ത്. ആ​ദ്യ​ന്തം ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ ലി​വ​ർ​പൂ​ൾ 4-3നാ​ണ്​ ജ​യി​ച്ചു​ക​യ​റി​യ​ത്. ര​ണ്ട്​ മി​ക​ച്ച കോ​ച്ചു​മാ​ർ ത​മ്മി​ലു​ള്ള പോ​രാ​ട്ട​ത്തി​ൽ വി​ജ​യം ക്ലോ​പ്പി​നൊ​പ്പം നി​ന്നു. ഇ​തോ​ടെ പെ​പ്പി​നെ​തി​രാ​യ മ​ത്സ​ര​ങ്ങ​ളി​ൽ മു​ൻ​തൂ​ക്കം നേ​ടാ​നും ക്ലോ​പ്പി​നാ​യി. ഇ​തു​വ​രെ വി​വി​ധ ക്ല​ബു​ക​ളു​ടെ പ​രി​ശീ​ല​ക​രാ​യി ഇ​രു​വ​രും 11 ത​വ​ണ കൊ​മ്പു​കോ​ർ​ത്ത​പ്പോ​ൾ അ​ഞ്ച്​ വി​ജ​യ​ങ്ങ​ളു​മാ​യി തു​ല്യ​ത​യാ​യി​രു​ന്നു. ഒ​രു ക​ളി സ​മ​നി​ല​യി​ലും. ഒ​ടു​വി​ല​ത്തെ വി​ജ​യ​ത്തോ​ടെ ​ക്ലോ​പ്പി​ന്​ 6-5 മു​ൻ​തൂ​ക്ക​മാ​യി. 

അപാരമായ ആക്രമണ മികവുള്ള രണ്ടു ടീമുകൾ തമ്മിലുള്ള പോരാട്ടം എന്ന വിശേഷണം ശരിവെക്കുന്ന പോരാട്ടമായിരുന്നു ആൻഫീൽഡിൽ അരങ്ങേറിയത്.  സ്വ​ന്തം ത​ട്ട​ക​മാ​യ ആ​ൻ​ഫീ​ൽ​ഡി​ൽ നേ​രി​യ മു​ൻ​തൂ​ക്കം ലി​വ​ർ​പൂ​ളി​ന്​ ക​ൽ​പി​ക്ക​പ്പെ​ട്ടി​രു​ന്നു. അ​തി​നു​കാ​ര​ണം 37 വ​ർ​ഷ​ത്തി​നി​ടെ ഇ​വി​ടെ സി​റ്റി​ക്ക്​ ഒ​രൊ​റ്റ വി​ജ​യം മാ​ത്ര​മാ​ണ്​ ക​ര​സ്​​ഥ​മാ​ക്കാ​നാ​യ​ത്​ എ​ന്ന ക​ണ​ക്കും. തു​ട​ക്കം മു​ത​ൽ ഇ​ര​മ്പി​ക്ക​യ​റി​യ ലി​വ​ർ​പൂ​ളാ​ണ്​ ആ​ദ്യം ലീ​ഡെ​ടു​ത്ത​തും. ഒ​മ്പ​താം  മി​നി​റ്റി​ൽ അ​ല​ക്​​സ്​ ഒ​ക്​​സ​ലെ​യ്​​ഡ്​ ചേം​ബ​ർ​ലീ​നി​​െൻറ സൂ​പ്പ​ർ ഗോ​ളി​ലാ​യി​രു​ന്നു തു​ട​ക്കം. എ​ന്നാ​ൽ, ആ​ദ്യ പ​കു​തി തീ​രാ​ൻ അ​ഞ്ച്​ മി​നി​റ്റ്​ ശേ​ഷി​ക്കെ  ലി​റോ​യ്​ സ​നെ​​യു​ടെ സു​ന്ദ​ര ഗോ​ളി​ൽ സി​റ്റി ഒ​പ്പം​പി​ടി​ച്ചു.  
 

മ​ത്സ​ര​ശേ​ഷം ആ​ശ്ലേ​ഷി​ക്കു​ന്ന യു​ർ​ഗ​ൻ ക്ലോ​പും പെ​പ്​ ഗ്വാ​ർ​ഡി​യോ​ള​യും
 


രണ്ടാം പകുതിയിൽ പത്ത് മിനിറ്റിനിടെയാണ് കളി മാറിയത്. ഒന്നിനുപിറകെ ഒന്നായുള്ള ലിവർപൂൾ തിരമാലയിൽ സിറ്റി പ്രതിരോധം ആടിയുലഞ്ഞപ്പോൾ തുടരെ തുടരെ വല കുലുങ്ങി. 59ാം മിനിറ്റിൽ റോബർേട്ടാ ഫിർമിനോ, 61ൽ സാദിയോ മനെ, 68ൽ മുഹമ്മദ് സലാഹ്. എല്ലാം ഒന്നിനൊന്ന് മികച്ച ഗോളുകൾ. ജോൺ സ്റ്റോൺസും നികോളാസ് ഒട്ടമെൻഡിയും അണിനിരന്ന ഡിഫൻസി​െൻറയും വലക്കുമുന്നിൽ എമേഴ്സണി​െൻറയും പിഴവുകളിൽനിന്നായിരുന്നു ഗോളുകൾ. എന്നാൽ, അവസാനം വരെ പൊരുതിയ സിറ്റി 84ാം മിനിറ്റിൽ ബെർണാഡോ സിൽവയുടെയും ഇൻജുറി ടൈമിൽ ഇൽകായ് ഗുൻഡഗോ​െൻറയും ഗോളുകളിൽ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും സമനില ഗോൾ അകന്നുനിന്നു. 

ബാ​ഴ്​​സ​ലോ​ണ​യി​ലേ​ക്ക്​ കൂ​ടു​മാ​റി​യ ഫി​ലി​പ്​ കു​ടീ​ന്യോ​യു​ടെ അ​ഭാ​വം ബാ​ധി​ക്കാ​ത്ത​വി​ധം ലി​വ​ർ​പൂ​ൾ ആ​ക്ര​മി​ച്ചു​ക​യ​റി​യ​പ്പോ​ൾ സീ​സ​ണി​ൽ മി​ന്നും ഫോ​മി​ലാ​യി​രു​ന്ന കെ​വി​ൻ ഡി​ബ്രൂ​യ്​​നും മു​ൻ ലി​വ​ർ​പൂ​ൾ താ​രം കൂ​ടി​യാ​യ റ​ഹീം സ്​​റ്റെ​ർ​ലി​ങ്ങും നി​റം​മ​ങ്ങി​യ​ത്​ സി​റ്റി​ക്ക്​ തി​രി​ച്ച​ടി​യാ​യി. 23 മ​ത്സ​ര​ങ്ങ​ളി​ൽ 62 പോ​യ​ൻ​റു​മാ​യി സി​റ്റി ത​ന്നെ​യാ​ണ്​ ബ​ഹു​ദൂ​രം മു​ന്നി​ൽ. 47 പോ​യ​ൻ​റു​മാ​യി മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡും ലി​വ​ർ​പൂ​ളും ചെ​ൽ​സി​യു​മാ​ണ്​ ര​ണ്ട്, മൂ​ന്ന്, നാ​ല്​ സ്ഥാ​ന​ങ്ങ​ളി​ൽ. 

Tags:    
News Summary - Manchester City's 'Invincible' dream scuppered by Liverpool -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT