നെയ്മറിൻെറ സൂപ്പർ ഗോൾ; ക്രൊയേഷ്യയെ വീഴ്ത്തി ബ്രസീൽ
ലണ്ടൻ: ആരാധകലോകം കൊതിച്ചപോലെ നെയ്മർ അവതരിച്ചു. പരിക്കും ഫിറ്റ്നസും സംബന്ധിച്ച ആശങ്കകളെയെല്ലാം ത്രസിപ്പിക്കുന്ന ഒരു ഗോളിലൂടെ അടിച്ചകറ്റി ഹോളിവുഡ് ത്രില്ലറിെൻറ ൈക്ലമാക്സ് പോലെ നെയ്മർ വരവായി. ലോകകപ്പിെൻറ ആവേശത്തിനുമുേമ്പ ലോകം കാത്തിരുന്ന സന്നാഹ അങ്കത്തിൽ കരുത്തരായ ക്രൊയേഷ്യക്കെതിരെ രണ്ട് ഗോളിെൻറ ജയവുമായി ബ്രസീൽ റഷ്യയിലേക്കുള്ള വരവറിയിച്ചു.
ഗോൾരഹിതമായി പിരിഞ്ഞ ആദ്യ പകുതിക്കുശേഷം 46ാം മിനിറ്റിൽ നെയ്മർ പകരക്കാരനായെത്തിയതോടെയാണ് കാനറികളുടെ കളിമാറിയത്. പരിക്കും ശസ്ത്രക്രിയയും വിശ്രമവുമായി കഴിഞ്ഞ മൂന്നുമാസത്തിെൻറ മടുപ്പൊന്നുമില്ലാതെ കളംനിറഞ്ഞു കളിച്ച നെയ്മറിെൻറ ബൂട്ടിൽനിന്നു 69ാം മിനിറ്റിൽ ആശിച്ചഗോൾ പിറന്നു. മധ്യവരക്കടുത്തുനിന്ന് വില്യൻ തൊടുന്ന ക്രോസ്, ബോക്സിന് മുന്നിൽ വെച്ച് ഫിലിപ് കുടീന്യോയിലൂടെ നെയ്മറിന്. സിമെ വാസിലികോയും കൊവാസിച്ചും ലൊവ്റാനും ചേർന്ന് വലിഞ്ഞുമുറക്കിയ പ്രതിരോധത്തിനു നടുവിൽ വെട്ടിച്ചുമാറി ഇടതും വലതും കാലിലേക്ക് മാറ്റിയിട്ട് നെയ്മർ തൊടുത്ത ഷോട്ടിൽ ബ്രസീലിെൻറ സ്വപ്നങ്ങൾ പൂത്തുലഞ്ഞു. സന്നാഹത്തിലെ ഒരു ഗോൾ എന്നതിനെക്കാൾ നെയ്മറിെൻറ തിരിച്ചുവരവിെൻറ പ്രതീകം.
ശേഷം ഒന്നു രണ്ട് മിന്നുന്ന മുന്നേറ്റങ്ങളുമായി ബ്രസീൽ ആക്രമണത്തിന് മൂർച്ച കൂട്ടുന്നതിനിടെയായിരുന്നു രണ്ടാം ഗോൾ. ഇഞ്ചുറി ടൈമിെൻറ അവസാന മിനിറ്റിൽ കാസ്മിറോ നൽകിയ ക്രോസിൽ ഫെർമിന്യോയുടെ മനോഹര ഫിനിഷിങ്.ജൂൺ 10ന് ഒാസ്ട്രിയക്കെതിരെ കളിച്ചശേഷം ബ്രസീൽ റഷ്യയിലേക്ക് പറക്കും. 17ന് സ്വിറ്റ്സർലൻഡിനെതിരെയാണ് ആദ്യ കളി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.