Posted On
date_range Updated On
date_range മെസ്സിയെ തുണച്ചത് ആഫ്രിക്ക
ലിവർപൂൾ താരം വിർജിൽ വാൻ ഡൈകിനെ ഏഴു പോയൻറിന് മറികടന്ന് ബാലൺ ഡി ഓറിൽ ആറാമതും മുത്തമിടാൻ ലയണൽ മെസ്സിയെ തുണച്ചത് ആഫ്രിക്ക. വാൻഡൈകിന് 69 പേർ ഒന്നാം വോട്ട് ചെയ്തപ്പോൾ മെസ്സിക്ക് ലഭിച്ചത് 61 ഫസ്റ്റ് വോട്ടുകളാണ്.
മൂന്നം നാലും സ്ഥാനത്തെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോക്കും സാദിയോ മാനെക്കും ലഭിച്ചത് 17 വീതം ഒന്നാം വോട്ടുകളാണ്. ഏഷ്യയിലും യൂറോപ്പിലുമുള്ള മാധ്യമപ്രവർത്തകരാണ് വാൻഡൈകിന് ഫസ്റ്റ് വോട്ട് നൽകിയതിൽ കൂടുതലും. മറ്റു വൻകരകളിൽ മെസ്സി മുൻതൂക്കം നേടി. വൻകരക്കാരായ മാനെക്കും മുഹമ്മദ് സലാഹിനും ലഭിച്ചതിനെക്കാൾ ഒന്നാം വോട്ട് ആഫ്രിക്കയിൽനിന്ന് മെസ്സിക്ക് ലഭിച്ചു.
ഇന്ത്യക്കാരെൻറ വോട്ട് മെസ്സിക്ക്
ഇന്ത്യയിൽനിന്ന് ബാലൺ ഡി ഓർ വോട്ടെടുപ്പിൽ പങ്കെടുത്ത മാധ്യമപ്രവർത്തകൻ ഹിന്ദുസ്ഥാൻ ടൈംസിെൻറ ധിമൻ സർക്കാറാണ്. മെസ്സിക്കായിരുന്നു ധിമെൻറ ഒന്നാം വോട്ട്. രണ്ടാം വോട്ട് വാൻഡൈകിനും മൂന്നാമതായി സാദിയോ മാനെക്കും. നാലാം വോട്ട് സലാഹിനും അഞ്ചാം വോട്ട് ക്രിസ്റ്റ്യാനോക്കുമാണ് ധിമൻ നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.