കൊച്ചി: കേരളത്തിൻെറ കളിത്തട്ടിൽ ഇനി ലാ ലിഗ വസന്തം. രാജ്യത്തെ പ്രഥമ അന്താരാഷ്ട്ര പ്രീ സീസൺ ഫുട്ബാൾ ടൂർണമെൻറിന് കൊച്ചി ഒരുങ്ങി. സ്പാനിഷ് ക്ലബ് ജിറോണ എഫ്.സി, ആസ്ട്രേലിയൻ ക്ലബ് മെൽബൺ സിറ്റി എഫ്.സി എന്നിവർക്കൊപ്പം ആതിഥേയരായി കേരള ബ്ലാസ്റ്റേഴ്സും അങ്കത്തിനിറങ്ങും. 24, 27, 28 തീയതികളിൽ ഫുട്ബാളിെൻറ ലോകകാഴ്ചകൾക്കാകും കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം വേദിയാകുക.
ലോകകപ്പ് ആവേശം കെട്ടടങ്ങുംമുമ്പേ, മലയാളികൾക്ക് ലഭിച്ച കാൽപന്ത് വിരുന്നാണ് ലാ ലിഗ വേൾഡ് ടൂർണമെൻറ്. മൂന്നു ഭൂഖണ്ഡങ്ങള്‍ തമ്മിലുള്ള കാല്പന്ത് പോരാട്ടമാണ് കൊച്ചിയിൽ ഒരുങ്ങുന്നത്. ആസ്ട്രേലിയൻ എ ഡിവിഷൻ ലീഗിലെ രണ്ടാം സ്ഥാനക്കാരായാണ് മെൽബൺ സിറ്റി എഫ്.സി കൊച്ചിയിലെത്തുന്നത്. ദേശീയ കുപ്പായമണിഞ്ഞ പലരും ടീമിലുണ്ട്. അതേസമയം, വിശ്രമം അനുവദിച്ചതിനാൽ ലോകകപ്പ് സ്ക്വാഡിലുണ്ടായിരുന്ന യുവതാരം ഡാനിയർ അർസാനി ടീമിനൊപ്പമില്ല.
ലാ ലിഗയിൽ കഴിഞ്ഞ സീസണിൽ ചാമ്പ്യന്മാരായ റയൽ മഡ്രിഡിനെ അട്ടിമറിച്ച ടീമെന്ന ഖ്യാതിയുമായാണ് ജിറോണ എഫ്.സി എത്തുന്നത്. പത്താം സ്ഥാനക്കാരായെങ്കിലും ലാ ലിഗയുടെ ചരിത്രത്തിൽ മികച്ച അരങ്ങേറ്റക്കാരെന്ന പേരും സ്വന്തമാക്കിയ ടീമാണ് ജിറോണ. ഇന്ത്യൻ സൂപ്പർ ലീഗിലെ മലയാളത്തിെൻറ പ്രതീക്ഷയാണ് കേരള ബ്ലാസ്റ്റേഴ്സ്. അടുത്ത സീസണിലേക്കു ബൂട്ട് കെട്ടുന്നതിനുമുമ്പ് കരുത്ത് പ്രകടിപ്പിക്കാൻ ബ്ലാസ്റ്റേഴ്സിനു ലഭിക്കുന്ന സുവർണാവസരം കൂടിയാണിത്.
മത്സരം തീപാറും ലാ ലിഗ നിലവാരത്തിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ജയവും പരാജയവും ഗോൾ ശരാശരിയും ഫൗളും ഫെയർ പ്ലേയുമൊക്കെ ചാമ്പ്യൻപട്ടത്തിലേക്കു നിർണായകം. പതിവു ടൂർണമെൻറിെൻറ ആഘോഷക്കാഴ്ചകൾക്കപ്പുറം മികച്ച മത്സരം പ്രതീക്ഷിക്കാം. ജയത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യമിടാതെയും ഗോൾ വഴങ്ങാതെയും കളിച്ചു മുന്നേറുന്ന ടീമുകൾക്ക് ചാമ്പ്യൻപട്ടം നേടാം. 24ന് രാത്രി ഏഴിന് ബ്ലാസ്റ്റേഴ്സും മെൽബൺ സിറ്റിയും തമ്മിലാണ് ഉദ്ഘാടന മത്സരം. 27ന് ജിറോണ എഫ്.സിയും മെൽബൺ സിറ്റിയും ഏറ്റുമുട്ടും. 28ന് അവസാന മത്സരത്തിൽ ബ്ലാസ്റ്റേഴ്സും ജിറോണ എഫ്.സിയും ഏറ്റുമുട്ടും. മെൽബൺ സിറ്റി താരങ്ങൾ വൈകീട്ട് പനമ്പിള്ളി നഗർ സ്റ്റേഡിയത്തിൽ പരിശീലനം നടത്തി. ബ്ലാസ്റ്റേഴ്സ് ശനിയാഴ്ച ഉച്ചയോടെയെത്തും.
മെൽബൺ എഫ്.സി
2009ൽ സ്ഥാപിതം
ആസ്ട്രേലിയൻ ‘എ’ ലീഗ് ടീം
2017-18 സീസണിൽ മൂന്നാം സ്ഥാനം
ബെസ്റ്റ്: അഞ്ചു തവണ ഫൈനൽ സീരീസ് യോഗ്യത
ജിറോണ എഫ്.സി
-1930ൽ സ്ഥാപിതം
സ്പാനിഷ് ലാ ലിഗ ടീം. 2017-18 സീസണിൽ 10ാം സ്ഥാനം
ബെസ്റ്റ്: 2016-17 സീസൺ സെഗുൻഡ ഡിവിഷൻ റണ്ണർഅപ്പ്. 2017ൽ ആദ്യമായി ലാ ലിഗ യോഗ്യത
കേരള ബ്ലാസ്റ്റേഴ്സ്
2014ൽ സ്ഥാപിതം
െഎ.എസ്.എൽ ടീം
2017-18 സീസണിൽ ആറാം സ്ഥാനം
ബെസ്റ്റ്: 2014, 2016 ഫൈനലിസ്റ്റ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.